പച്ചയും ക്രീമും നിറങ്ങളുള്ള ജാക്കറ്റും കറുപ്പ് ജീൻസുമാണ് പ്രിയങ്ക ധരിച്ചത്. ഫ്രഞ്ച് ആഡംബര ബ്രാൻഡായ സീലൈനിന്റെ റെഡി ടു വെയർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ജാക്കറ്റ്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര (Priyanka Chopra ). സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി (fans) പങ്കുവയ്ക്കാറുണ്ട്. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് (fashion statement) സമ്മാനിക്കാനും പ്രിയങ്ക എപ്പോഴും ശ്രമിക്കാറുണ്ട്.

താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭർത്താവ് നിക് ജോനസിന് ഒപ്പം ലൊസാഞ്ചലസിലെ തെരുവിലൂടെ നടക്കുന്ന താരത്തിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

View post on Instagram

പച്ചയും ക്രീമും നിറങ്ങളുള്ള ജാക്കറ്റും കറുപ്പ് ജീൻസുമാണ് പ്രിയങ്ക ധരിച്ചത്. ഫ്രഞ്ച് ആഡംബര ബ്രാൻഡായ സീലൈനിന്റെ റെഡി ടു വെയർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ജാക്കറ്റ്. നിക്കിന്റെ ജാക്ക്റ്റ് ആണിത്. മുമ്പ് ഒരു ടിവി ഷോയ്ക്ക് നിക്ക് ഇത് ധരിച്ച് എത്തിയിട്ടുണ്ട്.

View post on Instagram

2553 അമേരിക്കൻ ഡോളറാണ് ഈ ജാക്കറ്റിന്റെ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 2 ലക്ഷം (1,90,255 ) രൂപ വരും. കറുപ്പ് സ്നീക്കേഴ്സ് ആണ് ഇതിനൊടൊപ്പം പ്രിയങ്ക പെയർ ചെയ്തത്. പച്ച നിറത്തിലുള്ള ഫേസ് മാസ്കും താരം അണിഞ്ഞിട്ടുണ്ട്. 1,59,687 രൂപയുടെ ബാഗും താരത്തിന്‍റെ കയ്യില്‍ ഉണ്ടായിരുന്നു. ബ്ലാക്ക് ടീ ഷർട്ടും ജാക്കറ്റും ജീൻസുമായിരുന്നു നിക്കിന്റെ വേഷം. 

Also Read: ആഞ്ജലീന ജോളിയുടെ പഴയ വസ്ത്രങ്ങള്‍ ധരിച്ച് മക്കൾ; ചിത്രങ്ങള്‍ വൈറല്‍