അഭിനയിക്കാന്‍ സെറ്റില്‍ മാസക് ധരിച്ചെത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ദില്ലിയിലെ വായുമലിനീകരണം കാരണം സിനിമാ സെറ്റില്‍ മാസ്ക് ധരിച്ചെത്തിയ ചിത്രം പ്രിയങ്ക തന്നെയാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിന് താഴെ പ്രിയങ്കയെ വിമര്‍ശിച്ച്  നിരവധി പേരെത്തി. 

പ്രിയങ്കയുടെ പുകവലി ശീലത്തെ കളിയാക്കിയാണ് ആരാധകര്‍ കമന്‍റ് ചെയ്തത്. 'നിങ്ങള്‍ വലിക്കുന്ന സിഗരറ്റ് നിങ്ങളെ കൊല്ലില്ല' , 'ഭര്‍ത്താവിനോടൊപ്പം സിഗരറ്റ് വലിക്കുന്ന നിങ്ങളുടെ ചിത്രം കണ്ടിട്ടുണ്ട് ദയവായി നിങ്ങളുടെ ആസ്തമ ശ്രദ്ധിക്കൂ' .. ഇങ്ങനെ പോകുന്നു കമന്‍റുകള്‍. 

 

 

കുറച്ച് നാള്‍ക്ക് മുന്‍പ് ഭര്‍ത്താവ് നിക്കുമൊത്ത് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അഞ്ച് വയസ്സ് മുതല്‍ ആസ്തമ അനുഭവിക്കുന്ന പ്രിയങ്കയെ അന്നും ആരാധകര്‍ ട്രോളിയിരുന്നു.