ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  പുതിയ സിനിമ വൈറ്റ് ടൈഗറിന്റെ പ്രചാരണത്തിരക്കിലാണ് താരം ഇപ്പോള്‍. 

അതിനിടയിലും വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെട്ട് ആരാധകരെ ആവേശത്തിലാഴ്ത്താന്‍ താരം മറക്കാറില്ല. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  സമ്മാനിക്കാനും എപ്പോഴും പ്രിയങ്ക ശ്രമിക്കാറുണ്ട്. 

 

പ്രിയങ്കയുടെ ഏറ്റവും പുത്തന്‍ ലുക്കുകളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. കിടിലനൊരു ജാക്കറ്റിലും സ്കര്‍ട്ടിലും മനോഹരിയായിരിക്കുകയാണ് പ്രിയങ്ക. പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് ഈ ലുക്കിലെത്തുന്നത്. 

 

ഗ്രേ നിറത്തിലുള്ള മിനി സ്കര്‍ട്ടിനൊപ്പം ഓഫ് വൈറ്റ്- ബ്ലാക്ക് ചെക്ക് ജാക്കറ്റാണ് താരം ധരിച്ചിരിക്കുന്നത്.  64,606 രൂപയാണ് ഈ ജാക്കറ്റിന്‍റെ വില. 33,392 രൂപയാണ് സ്കര്‍ട്ടിന്‍റെ വില. 

 

Also Read: 'വൈറ്റ് ടൈഗർ' ലുക്കില്‍ പ്രിയങ്ക ചോപ്ര; വസ്ത്രത്തിന്‍റെ വില 2 ലക്ഷം രൂപ!