ഷിമ്മറി ഗൗണില്‍ അതിസുന്ദരിയായിരിക്കുകയാണ് പ്രിയങ്ക. ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ബോളിവുഡും ഹോളിവുഡും കീഴടക്കിയ നടിയാണ് (Priyanka Chopra). തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് (Fashion statement) സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന താരത്തിന് സോഷ്യല്‍ മീഡിയയിലും (social media) നിരവധി യുവ ആരാധകരാണുള്ളത്. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്. 

ഇപ്പോഴിതാ പ്രിയങ്കയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. ഷിമ്മറി ഗൗണില്‍ അതിസുന്ദരിയായിരിക്കുകയാണ് പ്രിയങ്ക. ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View post on Instagram

ഹൈസ്ലിറ്റ് ആണ് ഈ സില്‍വര്‍ നിറത്തിലുള്ള ഗൗണിന്‍റെ പ്രത്യേകത. സീക്വിന്‍സ് കൊണ്ടാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കണ്ണുകള്‍ നന്നായി എഴുതി, നൂഡ് ലിപ്സ്റ്റികും അണിഞ്ഞാണ് താരം ലുക്ക് കംപ്ലീറ്റ് ചെയ്തത്. 

അടുത്തിടെ ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുത്ത പ്രിയങ്കയുടെയും ഭര്‍ത്താവ് നിക് ജൊനാസിന്‍റെയും വീഡിയോയും വൈറലായിരുന്നു. ഫ്ലോറൽ വസ്ത്രത്തില്‍ ആണ് അന്ന് പ്രിയങ്ക തിളങ്ങിയത്. വീഡിയോയില്‍ പ്രിയങ്കയുടെ വസ്ത്രം ശരിയായി ഇട്ടുകൊണ്ടുക്കുന്ന നികിനെയും കാണാം. 

Also Read: ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ലെഹങ്കയില്‍ മനോഹരിയായി സാറ അലി ഖാന്‍ ; ചിത്രങ്ങള്‍ വൈറല്‍