'സോന' എന്ന് പേരിട്ട റെസ്റ്റോറന്‍റിന്‍റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  

ന്യൂയോര്‍ക്കില്‍ പുതുതായി തുടങ്ങിയ തന്റെ റെസ്റ്റോറന്‍റില്‍ എത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്ട്രാപ്പി വൈറ്റ് മിഡി ഡ്രസ് ആണ് പ്രിയങ്ക ധരിച്ചത്. 

സില്‍ക്കാണ് മെറ്റീരിയല്‍. ഡ്രസ്സിന്‍റെ ഇടതുവശത്തായുള്ള ഹൈ സ്ലിറ്റ് ആണ് വസ്ത്രത്തെ ഇത്ര ഭംഗിയാക്കിയത്. ഫ്ലീറ്റ് ലൈക്ക് ഡീറ്റൈലിങ്ങും ഡ്രസ്സിലുണ്ട്. ഗോള്‍ഡന്‍ കമ്മൽ, വള, ചെയിൻ, മോതിരങ്ങൾ എന്നിവയായിരുന്നു ആക്സസറീസ്. ഹൈ ബൺ ഹെയർ സ്റ്റൈലാണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

'സോന' എന്ന് പേരിട്ട റെസ്റ്റോറന്‍റിന്‍റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രശസ്ത ഷെഫ് ഹരിനായ്ക്കാണ് റെസ്റ്റോറന്‍റിലെ പ്രധാന ഷെഫ്.

View post on Instagram

Also Read: ഫ്ലോറൽ സാരിയിൽ മനോഹരിയായി ഭാവന; ചിത്രങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona