പൊക്കിൾ വരെ എത്തുന്ന നെക്ക് ലൈനും ചിറകു പോലെയുള്ള സ്ലീവുകളും നീളൻ ട്രെയിലുമാണ് ഇതിന്റെ പ്രത്യേകത. ആരാധകർ പ്രിയങ്കയുടെ വസ്ത്രധാരണത്തെ പ്രകീർത്തിച്ചപ്പോൾ അമിത ഗ്ലാമർ ലുക്കിള്ള വസ്ത്രധാരണത്തിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷവിമർശനങ്ങളും സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നിരുന്നു. 

വ്യത്യസ്തമായ വസ്ത്രധാരണവും ഫാഷനുംകൊണ്ട് അമ്പരപ്പിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. പങ്കെടുക്കുന്ന റെഡ്കാര്‍പ്പറ്റ് വേദികളിലെല്ലാം പ്രിയങ്ക ശ്രദ്ധാ കേന്ദ്രമായിമാറാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ ഫാഷന്‍ പ്രേമികളെ ഞെട്ടിച്ചായിരുന്നു പ്രിയങ്ക 62-ാമത് ഗ്രാമി പുരസ്‌കാര വേദിയില്‍ പങ്കെടുക്കാനെത്തിയത്. റാള്‍ഫ് ആന്‍ഡ് റസ്സോ കലക്‌ഷനിലെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണ്‍ ആണ് പ്രിയങ്ക അണിഞ്ഞിരുന്നത്. വെള്ളനിറത്തിലുളള സാറ്റിൻ ഗൗണിൽ അതീവ ​ഗ്ലാമറസായാണ് താരം എത്തിയത്.

പൊക്കിൾ വരെ എത്തുന്ന നെക്ക് ലൈനും ചിറകു പോലെയുള്ള സ്ലീവുകളും നീളൻ ട്രെയിലുമാണ് ഇതിന്റെ പ്രത്യേകത. ആരാധകർ പ്രിയങ്കയുടെ വസ്ത്രധാരണത്തെ പ്രകീർത്തിച്ചപ്പോൾ അമിത ഗ്ലാമർ ലുക്കിള്ള വസ്ത്രധാരണത്തിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷവിമർശനങ്ങളും സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നിരുന്നു. ഇത്തരം വസ്ത്രങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്ന തരത്തിലുള്ള വിമർശനങ്ങളാണ് താരത്തിനെതിരെ പ്രധാനമായും ഉയർന്നത്. ഇപ്പോഴിതാ, വസ്ത്രധാരണത്തിൽ നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക.

View post on Instagram

തനിക്ക് അനുയോജ്യമായ രീതിയിൽ തന്നെയാണ് വസ്ത്രം ധരിച്ചതെന്ന് വിമർശനങ്ങൾക്ക് മറുപടിയായി പ്രിയങ്ക പറ‍ഞ്ഞു. തനിക്ക് ഇത്തരം വസ്ത്രങ്ങൾ ചേരില്ലെന്നാണ് വിമർശകർ ചിന്തിക്കുന്നത്. എന്നാൽ, ഞാൻ ഈ വസ്ത്രത്തിൽ വളരെ സുരക്ഷിതയായിരുന്നു. ഈ വസ്ത്രം വളരെ അനുയോജ്യമായി തോന്നുകയും ചെയ്തിരുന്നു. യാതൊരു ബുദ്ധിമുട്ടും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഏതു വസ്ത്രം ധരിച്ചാലും ആത്മവിശ്വാസത്തില്‍ കുറവൊന്നും അനുഭവപ്പെടാറില്ലെന്നും ഈ വസ്ത്രവും അങ്ങനെ തന്നെയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

View post on Instagram

അതേസമയം, പ്രിയങ്കയ്ക്ക് പിന്തുണയുമായി ​നടി സുചിത്ര കൃഷ്ണമൂർത്തി രം​ഗത്തെത്തിയിരുന്നു. പ്രിയങ്ക കയ്യിലെ ക്ലച്ച് പേഴ്‌സ് കൊണ്ട് വയർ മറയ്ക്കാത്തതാണ് ചിത്രത്തിന്റെ ഭംഗിയെന്നും അവർ ഒരു റോക്ക്സ്റ്റാർ എന്നപോലെയുണ്ടെന്നും സുചിത്ര പറഞ്ഞു. അവരുടെ ആത്മവിശ്വാസം ഓരോ സ്ത്രീക്കും പ്രചോദനമാണ്. സ്ത്രീ എങ്ങനെയാവണമെന്ന പുരുഷന്റെ അളവുകോലിൽ അകപ്പെട്ടുപോയതാണ്. നീ അടിച്ചുപൊളിക്ക്‌ പെൺകുട്ടി. ഞാൻ ഒരിക്കലും ഇവരുടെ ഫാൻ ആയിരുന്നില്ല, പക്ഷെ ഇപ്പോൾ ആണെന്നും സുചിത്ര കുറിച്ചു.

View post on Instagram