ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്ക. 

ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്ക. പല അന്താരാഷ്ട്ര വേദികളിലും ഇതിനോടകം തന്നെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവര്‍ തിളങ്ങിക്കഴിഞ്ഞു. 

തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധ നേടുകയാണ്. 

View post on Instagram

പ്രശസ്ത സ്റ്റൈലിസ്റ്റ് ജെന്നി കെന്നഡിയാണ് പ്രിയങ്കയെ ഒരുക്കിയത്. തൊങ്ങലുകളും തൂവലുകളും കൊണ്ടുളള വസ്ത്രമാണ് താരം ധരിച്ചത്. ഓറഞ്ചും ഇളനീലയും പിങ്കും നിറങ്ങളിലുള്ള കോസ്റ്റ്യൂമുകളാണ് ശ്രദ്ധ നേടിയത്. ഒരു പ്രമുഖ മാഗസീനിന് വേണ്ടിയുളള ഫോട്ടോഷൂട്ടായിരുന്നു ഇത്. 


View post on Instagram
View post on Instagram
View post on Instagram
View post on Instagram