ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയാണ് പ്രിയങ്ക. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ചിലപ്പോഴെക്കെ വിമര്‍ശനങ്ങള്‍ക്കും. 

 

കഴിഞ്ഞ ദിവസം പ്രിയങ്കയും ഭര്‍ത്താവ് നിക് ജൊനാസും  പങ്കെടുത്ത് ഒരു പരിപാടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  പാപ്പരാസികളുടെ കണ്ണില്‍പ്പെടാതെ പ്രിയങ്കയുടെ വസ്ത്രം ശരിയായി ഇട്ടുകൊണ്ടുക്കുന്ന നിക്കനെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ഈ ഗൌണില്‍ പ്രിയങ്ക ഒട്ടും കംഫര്‍ട്ടബിള്‍ അല്ല എന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുന്‍പും വസ്ത്രങ്ങളില്‍ പിഴവ് വന്നതുമൂലം പ്രിയങ്കയെ ഫാഷന്‍ ലോകം പരിഹസിച്ചിട്ടുണ്ട്. 

വീഡിയോ

"