വിവിധ ഫാഷന്‍ ഷോകളിലും ഫിലിം ഫെസ്റ്റുകളിലുമായ പ്രിയങ്ക അണിഞ്ഞിട്ടുള്ള പല ഔട്ട്ഫിറ്റുകളും സോഷ്യല്‍ മീഡിയയില്‍ മീമുകളായി തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 2019ലെ  മെറ്റ്ഗാല ഫാഷന്‍ ഫെസ്റ്റില്‍ പ്രിയങ്ക പരീക്ഷിച്ച ഔട്ട്ഫിറ്റ് ഇത്തരത്തില്‍ വ്യാപകമായ ട്രോളുകള്‍ക്ക് പാത്രമായിരുന്നു.

ഫാഷന്‍റെ കാര്യത്തില്‍ എപ്പോഴും മുന്‍പന്തിയിലാണ് ബോളിവുഡ് താരങ്ങള്‍ ( Bollywood Stras ). ബോളിവുഡില്‍ നിന്നാണ് ഓരോ ഫാഷന്‍ തരംഗങ്ങളും മറ്റിടങ്ങളിലേക്കും സാധാരണക്കാരിലേക്കുമെല്ലാം വ്യാപിക്കാറ് എന്ന് വേണമെങ്കില്‍ പറയാം. വളരെക്കാലം മുമ്പ് തന്നെ ഫാഷന്‍ പരീക്ഷണങ്ങളില്‍ സജീവമായിരുന്നു ബോളിവുഡില്‍ നിന്നുള്ള താരങ്ങള്‍. 

ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ആസ്വദിക്കാനോ കഴിയാത്തവയും ആകാറുണ്ട്. അത്തരത്തില്‍ ഫാഷന്‍ പരീക്ഷണങ്ങളുടെ പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ളൊരു ബോളിവുഡ് താരമാണ് ( Bollywood Stras )പ്രിയങ്ക ചോപ്ര ( Priyanka Chopra). 

വിവിധ ഫാഷന്‍ ഷോകളിലും ഫിലിം ഫെസ്റ്റുകളിലുമായ പ്രിയങ്ക ( Priyanka Chopra) അണിഞ്ഞിട്ടുള്ള പല ഔട്ട്ഫിറ്റുകളും സോഷ്യല്‍ മീഡിയയില്‍ മീമുകളായി തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 2019ലെ മെറ്റ്ഗാല ഫാഷന്‍ ഫെസ്റ്റില്‍ പ്രിയങ്ക പരീക്ഷിച്ച ഔട്ട്ഫിറ്റ് ഇത്തരത്തില്‍ വ്യാപകമായ ട്രോളുകള്‍ക്ക് പാത്രമായിരുന്നു. ഇതിന് ശേഷവും പലപ്പോഴായി പ്രിയങ്കയുടെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റുകള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.

ഭര്‍ത്താവും ഗായകനുമായ നിക് ജൊനാസിനൊപ്പമുള്ള ചിത്രങ്ങള്‍ പോലും ഇത്തരത്തില്‍ ട്രോളുകളായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പ്രിയങ്കയുടെ ഒരു ഫ്രോക്ക് ഇതേ രീതിയില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ താന്‍ വിമര്‍ശിക്കപ്പെടുന്നത് പ്രിയങ്ക അത്ര ഗൗരവമായി എടുക്കാറില്ല എന്നതാണ് സത്യം. പലപ്പോഴും ഇതിനെതിരെ താരം പ്രതികരണം പോലും നല്‍കാറില്ല. 

ഇപ്പോഴിതാ പുതിയൊരു ഫാഷന്‍ സ്റ്റേറ്റ്മെന്‍റുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക. പാരീസില്‍ നടന്ന ഫാഷന്‍ മേളയില്‍ പ്രമുഖ ലക്ഷ്യൂറി ബ്രാന്‍ഡിന്‍റെ പ്രതിനിധിയായാണ് പ്രിയങ്ക എത്തിയിരുന്നത്. ഇവര്‍ക്ക് വേണ്ടി അണിഞ്ഞ ഫ്രോക്കിന്‍റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഫാഷന്‍ മേഖലയില്‍ തല്‍പരരായ നിരവധി പേരാണ് ഈ ഔട്ട്ഫിറ്റിന് 'പോസിറ്റീവ് കമന്‍റുകള്‍' നല്‍കിയിരിക്കുന്നത്. താരങ്ങളായ വിദ്യാ ബാലന്‍, പരിണീതി ചേപ്ര എന്നിവരടക്കമുള്ളവരും പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നു. 

View post on Instagram

കറുപ്പും വെളുപ്പും കലര്‍ന്ന പ്രിയങ്കയുടെ ഫ്രോക്ക് ഒരേസമയം 'ക്ലാസ് ലുക്ക്'ഉം അതേസമയം തന്നെ 'ഫാന്‍റസി' അനുഭവവും ആണ് പകരുന്നത്. മിനിമല്‍ മേക്കപ്പില്‍ തന്‍റെ ബ്രാന്‍ഡിന്‍റെ ആഭരണങ്ങളും അണിഞ്ഞ് ലളിതമായ ഹെയര്‍സ്റ്റൈലോട് കൂടിയാണ് പ്രിയങ്കയെ കാണാനാകുന്നത്. ഡീപ് നെക്കോട് കൂടി കറുത്ത ബോഡിയാണ് ഫ്രോക്കിനുള്ളത്. ഇതില്‍ ചിറകുകള്‍ക്ക് സമാനമായി വലിയ വെളുത്ത ഫ്രില്ലുകള്‍ ചേര്‍ത്തിരിക്കുന്നു. 

ക്ലോത്തിംഗ് ബ്രാന്‍ഡായ റോബര്ട്ട് വുണ്‍ ആണ് ഫ്രോക്കിന്‍റെ നിര്‍മ്മാതാക്കള്‍. ഇവരും പ്രിയങ്കയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

Also Read:- 'ഇതെന്താ ബലൂണോ...'; പ്രിയങ്കയുടെ ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഈ വസ്ത്രത്തെ കുറിച്ച്