ആസ്തമയ്ക്കെതിരെ ബോധവൽക്കരണം നടത്തിയ പ്രിയങ്ക സിഗരറ്റ് വലിച്ചതാണ് സോഷ്യൽ മീഡിയയെ രോഷം കൊളളിച്ചത്.. ജൂലൈ 18 നായിരുന്നു പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുളള  ആദ്യ ജന്മദിനം ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക ആഘോഷിച്ചത്. 

കൈയിൽ സി​ഗരറ്റുമായി ഭർത്താവ് നിക്ക് ജോനസിനൊപ്പം ഇരിക്കുന്ന പ്രിയങ്കയുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയെ രോഷം കൊളളിച്ചിരിക്കുന്നത്. ജൂലൈ 18 നായിരുന്നു പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുളള ആദ്യ ജന്മദിനം ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക ആഘോഷിച്ചത്. 

അഞ്ച് വയസുള്ളപ്പോൾ ആസ്തമ പിടിപെട്ടു. പക്ഷേ, അത് തന്റെ കരിയറിൽ നേട്ടങ്ങൾ കെെവരിക്കുന്നതിന് തടസമായി നിന്നില്ലെന്ന് പ്രിയങ്ക ചോപ്ര മുമ്പ് വെളിപ്പെടുത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിച്ച് വായുമലിനീകരണം നടത്തരുതെന്നും തന്നെപ്പോലെയുളള ആസ്തമ രോഗികൾക്ക് ഇത്തരം ആഘോഷങ്ങൾ ആസ്വദിക്കാൻ അതുമൂലം കഴിയുമെന്നും കഴിഞ്ഞ വർഷം പ്രിയങ്ക പറഞ്ഞിരുന്നു.

ആസ്തമയ്ക്കെതിരെ ബോധവൽക്കരണം നടത്തിയ പ്രിയങ്ക സിഗരറ്റ് വലിച്ചതാണ് സോഷ്യൽ മീഡിയയെ രോഷം കൊളളിച്ചത്.ഭർത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗററ്റു വലിക്കുമ്പോൾ ആസ്തമയുടെ പ്രശ്നമില്ലേ എന്നാണ് പ്രിയങ്കയോട് ചിലർ ചോ​ദിക്കുന്നത്. താരം അവസരവാദിയാണെന്നും വിമർശകർ പറയുന്നു. മറ്റുള്ളവരെ നന്നാക്കും മുൻപ് സ്വയം നന്നാവാനും ചിലർ ആവശ്യപ്പെടുന്നു. 

Scroll to load tweet…

സമാനമായ വിമർശനം താരം മുൻപും നേരിട്ടിട്ടുണ്ട്. ജോധ്പുരിൽ പ്രിയങ്കയുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങൾ വേണ്ട എന്നു പറയുന്ന ആൾ സ്വന്തം വിവാഹത്തിന് അത് ഒഴിവാക്കാത്തത് അന്ന് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു. എന്തായാലും പ്രിയങ്ക വിമർശനങ്ങൾക്ക് മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 പുകവലിയുടെ പേരിൽ വിമർശനവിധേയരായ വേറെയും നടികൾ ബോളിവുഡിലുണ്ട്. ന്യൂയോർക്ക് വീഥികളിൽ പാകിസ്ഥാനി നടി മാഹിറഖാനും നടൻ രൺബീർ കപൂറും പുകവലിക്കുന്ന ചിത്രം വൈറലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും അന്ന് സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.

View post on Instagram