ബോളിവുഡിലെ ഹോട്ട് ക്വീനാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയും പ്രിയങ്കയുടെ വസ്ത്രങ്ങളും പ്രണയവും വിവാഹവും എല്ലാം വാര്‍ത്തകളായിരുന്നു. 

ബോളിവുഡിലെ ഹോട്ട് ക്വീനാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയും പ്രിയങ്കയുടെ വസ്ത്രങ്ങളും പ്രണയവും വിവാഹവും എല്ലാം വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ ഇതാ
ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ വസ്ത്രധാരണം കൊണ്ട് ശ്രദ്ധ പിടിച്ചുപ്പറ്റിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ലൂയിസ് കരോളിന്‍റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്.

View post on Instagram

സില്‍വര്‍ നിറത്തിലുള്ള ഗൗണ്‍ ആയിരുന്നു പ്രിയങ്ക അണിഞ്ഞത്. തൂവലുകള്‍ പിടിപ്പിച്ച ഗൗണില്‍ മറ്റൊരു ലുക്കിലായിരുന്നു പ്രിയങ്ക എത്തിയത്.

View post on Instagram

തലയില്‍ സില്‍വര്‍ നിറത്തിലുളള കിരീടവും അണിഞ്ഞിരുന്നു. വളരെ ഹെവി മേക്കപ്പിലാണ് പ്രിയങ്കയെത്തിയത്.

View post on Instagram

ഭര്‍ത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്. ഇത് മൂന്നാം തവണയാണ് മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ പ്രിയങ്ക എത്തുന്നത്. വെള്ള സ്യൂട്ടായിരുന്നു നിക് ധരിച്ചത്. 

View post on Instagram

 പ്രിയങ്ക മാത്രമല്ല ബോളിവുഡ് സുന്ദരി ദീപിക പദുകോണും റെഡ് കാര്‍പെറ്റിലെത്തിയിരുന്നു. പിങ്ക് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞാണ് ദീപിക എത്തിയത്.

View post on Instagram

ബാര്‍ബി ഡോളിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു പ്രിയങ്കയുടെ ലുക്ക്. 
 സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഷലീന നതാനിയായിരുന്നു ദീപികയുടെ ലുക്കിന് പിന്നില്‍. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

കഴിഞ്ഞ വര്‍ഷം റാല്‍ഫ് ലോറന്‍റെ വെല്‍വറ്റ് ഗൗണ്‍ അണിഞ്ഞാണ് പ്രിയങ്ക റെഡ് കാര്‍പെറ്റിലെത്തിയത്. പ്രഭാല്‍ ഗൌരംഗിന്‍റെ റെഡ് ഗൗണിലാണ് ദീപിക എത്തിയത്. 

View post on Instagram
View post on Instagram

അന്ന് പ്രിയങ്കയുടെ വസ്ത്രത്തിനായിരുന്നു പ്രശംസ ലഭിച്ചത്. ദീപികയ്ക്ക് കളിയാക്കലുകളും.

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായാണ് മെറ്റ് ഗാല അറിയപ്പെടുന്നത്.