പ്രിയങ്ക ചോപ്ര ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഗെയിം ഓഫ് ത്രോൺസ് വെബ് സീരിസ് താരം സോഫി ടർണറിന്‍റെയും അമേരിക്കൻ ഗായകൻ ജോ ജൊനാസിന്‍റെയും വിവാഹത്തിനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഗെയിം ഓഫ് ത്രോൺസ് വെബ് സീരിസ് താരം സോഫി ടർണറിന്‍റെയും അമേരിക്കൻ ഗായകൻ ജോ ജൊനാസിന്‍റെയും വിവാഹത്തിനെത്തിയ പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പ്രിയങ്കയുടെ ഭർത്താവ് നിക് ജൊനാസിന്‍റെ സഹോദരനാണ് ജോ ജൊനാസ്. ശനിയാഴ്ച ഫ്രാൻസില്‍ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. രണ്ടാം തവണയാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം.

View post on Instagram

 ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജി കലക്‌ഷനിലുള്ള പിങ്ക് ഷീർ സാരിയാണ് പ്രിയങ്ക ധരിച്ചത്. ഫ്ലോറൽ എബ്രോയഡ്രി ചെയ്തതായിരുന്നു സാരി. അമി പട്ടേലാണ് സ്റ്റൈലിസ്റ്റ്. പിങ്ക് നിറത്തിലുള്ള ഡയമണ്ട് കമ്മലുകളും ഡയമണ്ട് പെൻഡന്‍റുളള ഗോൾഡൺ മാലയുമായിരുന്നു പ്രിയങ്കയുടെ ആക്സസറീസ്.

View post on Instagram

തലയിൽ പൂവും ചൂടിയിരുന്നു. പാശ്ചാത്യ ചടങ്ങിനു സാരി ധരിച്ച പ്രിയങ്കയെ അഭിനന്ദിക്കുകയാണ് ആരാധകർ.

View post on Instagram
View post on Instagram
View post on Instagram