സംഗതി വര്‍ഷങ്ങള്‍ക്ക് മുമ്പേ എടുത്തുവച്ചിട്ടുള്ള പേനകളാണ്. അത് പലര്‍ക്കും ചിത്രം കാണുമ്പോഴേ മനസിലാകും. അല്‍പം 'നൊസ്റ്റാള്‍ജിയ'യും തോന്നാം. ചിലര്‍ക്കാണെങ്കില്‍ 'നൊസ്റ്റാള്‍ജിയ' മാത്രമല്ല, ഇത് ശരിക്കും എന്താണെന്ന് മനസിലാക്കാനും സാധിക്കും. 

ഒരുകൂട്ടം സാധാരണ പേനകള്‍! കണ്ടുകഴിഞ്ഞാല്‍ എന്താണ് ഈ ചിത്രത്തില്‍ ഇത്ര പ്രത്യേകതയെന്ന് ആരും പെട്ടെന്ന് ഒന്ന് ചിന്തിക്കാം. കാരണം ചിത്രം അല്‍പം ദൂരേന്ന് കണ്ടാല്‍ അങ്ങനെ കാര്യമായ പ്രത്യകേതകളൊന്നും തോന്നാനില്ല. പിന്നെന്തിനാണ് ഇത്രയധികം ശ്രദ്ധ ഈ ഫോട്ടോയ്ക്ക് ലഭിക്കുന്നത്, അല്ലേ? 

കാരണമുണ്ട്... സംഗതി വര്‍ഷങ്ങള്‍ക്ക് മുമ്പേ എടുത്തുവച്ചിട്ടുള്ള പേനകളാണ്. അത് പലര്‍ക്കും ചിത്രം കാണുമ്പോഴേ മനസിലാകും. അല്‍പം 'നൊസ്റ്റാള്‍ജിയ'യും തോന്നാം. ചിലര്‍ക്കാണെങ്കില്‍ 'നൊസ്റ്റാള്‍ജിയ' മാത്രമല്ല, ഇത് ശരിക്കും എന്താണെന്ന് മനസിലാക്കാനും സാധിക്കും. 

കാര്യം എന്തെന്നാല്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കാനായി അക്ഷരങ്ങള്‍ കുനുകുനെ എഴുതിനിറച്ചിരിക്കുകയാണ് പേനയുടെ ബോഡിയില്‍ മുഴുവൻ. ഇപ്പോള്‍ മനസിലായല്ലോ എന്തുകൊണ്ടാണ് ചിലര്‍ക്കിത് നന്നായി മനസിലാക്കാൻ സാധിക്കുമെന്ന് പറഞ്ഞെന്ന്. 

ഇത് ഒരു നിയമവിദ്യാര്‍ത്ഥിയുടെ അഭ്യാസമാണത്രേ. പ്രൊഫസറായ യൊലാൻഡ ഡെ ലൂച്ചിയാണ് സോഷ്യല്‍ മീഡിയയിലൂടെ രസകരമായ ഈ ചിത്രം പങ്കുവച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു പരീക്ഷയില്‍ വച്ച് ക്രിമിനല്‍ നിയമവിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്ന് കണ്ടുകെട്ടിയ പേനകളാണത്രേ ഇത്.

പതിനൊന്ന് പേനകളാണ് ആകെയുള്ളത്. എല്ലാം ഒരുപോലുള്ളത്. അതുകൊണ്ട് തന്നെ ഇവ മാറ്റി മാറ്റിയെടുത്ത് പുറത്തുവച്ചാലും പെട്ടെന്ന് ആര്‍ക്കും മനസിലാകില്ലല്ലോ. ഓരോ പേനയിലും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ഭാഗങ്ങള്‍ തനിക്ക് മാത്രം മനസിലാകുന്ന രീതിയില്‍ ചെറുതായി എഴുതി നിറച്ച കടലാസ് ഒരു ഡിസൈൻ പോലെ തിരുകിക്കയറ്റിയിരിക്കുന്നു. 

എന്നാല്‍ വിദ്യാര്‍ത്ഥിയുടെ അതിബുദ്ധി പക്ഷെ പിടിക്കപ്പെടുകയായിരുന്നു. അങ്ങനെ അന്ന് കണ്ടുകെട്ടിയ പേനകള്‍ ഇപ്പോള്‍ ഓഫീസ് ഒരുക്കി വൃത്തിയാക്കുന്നതിനിടെ ഇവര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഇതോടെയാണ് രസകരമായ ഓര്‍മ്മ മറ്റുള്ളവരുമായി ഇവര്‍ പങ്കുവച്ചത്. 

സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ കാര്യമായ ശ്രദ്ധ നേടി. ക്രമിനല്‍ വക്കീല്‍ ആകണമെങ്കില്‍ എന്തെല്ലാം ക്രിമിനല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും, എന്നിട്ടും പിടിക്കപ്പെട്ടുവല്ലോ എന്നുമെല്ലാം ഫോട്ടോ കണ്ടവര്‍ അഭിപ്രായമായി പറയുന്നു. കോപ്പിയടിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അതെല്ലാം പ്രായത്തിന്‍റെ പക്വതയില്ലായ്മയായി ചൂണ്ടിക്കാട്ടിയും നിരവധി പേര്‍ ഫോട്ടോയ്ക്ക് പ്രതികരണങ്ങളറിയിച്ചിട്ടുണ്ട്. 

Scroll to load tweet…

Also Read:- എന്താണ് വിവാഹം എന്ന് ചോദ്യം? വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം വൈറലാകുന്നു...