Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകളും പാടുകളും മാറാന്‍ പരീക്ഷിക്കാം മത്തങ്ങ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് മത്തങ്ങ. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

pumpkin face pack for beautiful skin
Author
Thiruvananthapuram, First Published Mar 12, 2021, 2:21 PM IST

പ്രായം കൂടുന്തോറും ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും കറുത്ത പാടുകളും. ചർമ്മത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ അടുക്കളയിൽ തന്നെയുണ്ട് ചില വഴികള്‍. 

വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് മത്തങ്ങ. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

pumpkin face pack for beautiful skin

 

ഒന്ന്...

മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം പത്ത് മിനിറ്റ് മുഖം മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖം തിളങ്ങാനും ഇത് സഹായിക്കും. 

രണ്ട്...

മത്തങ്ങയുടെ പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കരുവാളിപ്പ് മാറാനും കറുത്ത പാടുകളെ അകറ്റാനും മുഖക്കുരു മാറാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 

മൂന്ന്...

ഒരു ടീസ്പൂൺ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കാം. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ തൈരും അര ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 

നാല്...

മത്തങ്ങ പള്‍പ്പിനൊപ്പം അല്‍പം പഞ്ചസാര ചേര്‍ത്ത് സ്ക്രബ്ബ് തയ്യാറാക്കാം. ശേഷം ഇത് ഉപയോഗിച്ച് മുഖം സ്ക്രബ്ബ് ചെയ്യാം. മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ ഇത് സഹായിക്കും. 

Also Read: മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ...

Follow Us:
Download App:
  • android
  • ios