മാറിയ സാഹചര്യത്തെ എങ്ങനെ നേരിടാം എന്നുള്ള ചിന്തയിൽ നിന്ന് പുത്തൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് പൂനെയിലെ ഒരു സലൂൺ.

കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ നേരിട്ടവരില്‍ ഒരു വിഭാഗം ബാര്‍ബര്‍മാരാണെന്ന് സംശയമില്ല. ബ്യൂട്ടിപാര്‍ലറുകളും സലൂണുകളും അടഞ്ഞതോടെ പലരും വീടുകളിൽ ഇരുന്നുതന്നെ 'മുടിവെട്ടല്‍' പരീക്ഷണങ്ങൾ ചെയ്യാൻ നിർബന്ധിതരായി എന്നത് മറ്റൊരു കാര്യം. ലോക്ക്ഡൗണിന്‌ ശേഷം സലൂണുകള്‍ തുറന്നെങ്കിലും കച്ചവടം തീരെ കുറവാണ് എന്നുള്ളതായിരുന്നു തിരിച്ചടി. 

മാറിയ സാഹചര്യത്തെ എങ്ങനെ നേരിടാം എന്നുള്ള ചിന്തയിൽ നിന്ന് പുത്തൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് പൂനെയിലെ ഒരു സലൂൺ. ഇവിടെ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഷേവിങ്‌ റേസര്‍ ഉപയോഗിച്ചാണ് ഷേവ്‌ ചെയ്യുന്നത്. ലോക്ക്ഡൗണിന് ശേഷം തന്റെ സലൂണിലേയ്ക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ 4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ റേസർ ആണ് ഉടമയായ അവിനാശ് ബോറുണ്ടിയ അവതരിപ്പിച്ചത്. 80 ഗ്രാം സ്വർണ്ണം പൂശിയാണ് റേസർ നിർമ്മിച്ചിരിക്കുന്നത്.

മാസങ്ങളോടം അടഞ്ഞു കിടന്ന കട തുറന്നെങ്കിലും തീരെ തിരക്കില്ലായിരുന്നു. അങ്ങനെയാണ് അവിനാശ് ഇത്തരമൊരു ആശയത്തിലേയ്ക്ക് എത്തിയത്. സ്വർണ റേസർ ആണെങ്കിലും ഇതുപയോഗിച്ച് ഷേവ് ചെയ്യുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത് വെറും 100 രൂപ മാത്രമാണ്. സ്വര്‍ണം കൊണ്ടുളള ഷേവിങ്‌ റേസര്‍ ഉപയോഗിച്ച്‌ ഷേവ്‌ ചെയ്യുമ്പോള്‍ പ്രത്യേക അനുഭവമാണെന്നാണ് കടയില്‍ വരുന്നവര്‍ പറയുന്നത്. 

Also Read: ലോക്ക് ഡൗണില്‍ അടിമുടി മാറി രാജ്യത്തെ സലൂണുകള്‍; പിപിഇ കിറ്റ് അണിഞ്ഞ് ജോലിക്കാര്‍...