Asianet News MalayalamAsianet News Malayalam

വിവാഹിതരാകുന്നവര്‍ തമ്മില്‍ ചോദിച്ചിരിക്കേണ്ട എട്ട് ചോദ്യങ്ങള്‍

വിവാഹം നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരാളെ കൂടി ചേര്‍ക്കുകയാണ്, സുഖത്തിലും ദുഖത്തിലുമൊക്കെ ഒരുമിച്ച് നില്‍ക്കാന്‍. എന്നാല്‍ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

questions you should ask to your partner before  marriage
Author
Thiruvananthapuram, First Published Apr 16, 2019, 7:20 PM IST

വിവാഹം നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരാളെ കൂടി ചേര്‍ക്കുകയാണ്, സുഖത്തിലും ദുഖത്തിലുമൊക്കെ ഒരുമിച്ച് നില്‍ക്കാന്‍. എന്നാല്‍ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിവാഹത്തിന് മുന്‍പ് പരസ്പരം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു വ്യക്തി വിവാഹം കഴിക്കുന്നതിന് മുന്‍പ് പങ്കാളിയോട് ചോദിച്ചിരിക്കേണ്ട സ്കൂപ്പ് വൂഫിന്‍റെ 8 ചോദ്യങ്ങള്‍ നോക്കാം. 

1. സ്വന്തം വ്യക്തിത്വത്തെ കുറിച്ച് 

തന്‍റെ വ്യക്തിത്വത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത് എപ്പോഴും നല്ലതാണ്. വിവാഹത്തിന് മുന്‍പേ തന്നെ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കാന്‍ അത് നിങ്ങളെ സഹായിക്കും. അതിനാല്‍ താന്‍ എന്താണ് എന്ന് ചോദിക്കുക ,പറയുക. 

2. മാതാപിതാക്കളെ കുറിച്ച്

മാതാപിതാക്കളെ കുറിച്ച് ചോദിക്കുക. അവര്‍ എങ്ങനെയുളളവരാണ്. അവര്‍ നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടതാണ് തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കുക.  നമുക്ക് നമ്മുടെ സ്വന്തം സ്ഥലം ആവശ്യമുണ്ടോ, മാതാപിതാക്കളോടൊപ്പം താമസിക്കാനാണോ ഇഷ്ടം തുടങ്ങിയ ചോദ്യങ്ങളും നല്ലതാണ്. 

3. കരിയര്‍

ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കരിയറിനെ കുറിച്ച് തുറന്ന് സംസാരിക്കുക. 

questions you should ask to your partner before  marriage

4. സുഹൃത്തുക്കള്‍ 

സുഹൃത്തുക്കള്‍ ഉണ്ടോ? എത്രത്തോളം സൌഹൃദം ഇഷ്ടപ്പെടുന്നയാളാണ് എന്നീ ചോദ്യങ്ങള്‍ ചോദിക്കുക.

5. ഇഷ്ടങ്ങള്‍ 

അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കാം

6. വിശ്വാസം, രാഷ്ട്രീയം

എന്താണ് രാഷ്ട്രീയമായ വിശ്വാസം?നമ്മുടെ ആദര്‍ശങ്ങള്‍ രണ്ടാണെങ്കില്‍ അത് എവിടെ ഒന്നിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കാം. 

questions you should ask to your partner before  marriage

7. ലൈംഗിക ജീവിതം

ലൈഗിക ബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണ്?

8. സമ്പാദ്യം

സമ്പാദ്യമാര്‍ഗങ്ങളെ കുറിച്ചും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 

questions you should ask to your partner before  marriage


 

Follow Us:
Download App:
  • android
  • ios