അതേസമയം മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അനന്ത് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷത്തിന് ചെലവാകുക 1250 കോടി രൂപ രൂപ എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. 

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായി. ലോകത്തെ പ്രമുഖ വ്യവസായികൾ മുതൽ സിനിമ താരങ്ങൾ വരെ പങ്കെടുക്കുന്ന പ്രീ വെഡ്ഡിങ് പാര്‍ട്ടി ഗുജറാത്തിലെ ജാംനഗറിലെ റിലയൻസ് ഗ്രീൻസ് കോംപ്ലക്സിലാണ് നടക്കുന്നത്. പ്രീ വെഡ്ഡിങ് പാര്‍ട്ടിയിലെ ആദ്യ ദിനത്തിലെ രാധികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റോസ് ഗോൾഡ് നിറത്തിലുള്ള വെർസേസ് ഗൗണിൽ അതിമനോഹരിയായിരിക്കുകയാണ് രാധിക മെർച്ചന്‍റ്. ബോഡികോൺ ഫിറ്റ്, സെക്വിൻസ് വര്‍ക്കുകള്‍, ഷോൾഡർ നെക്ക്‌ലൈൻ തുടങ്ങിയ പ്രത്യേകതകളുള്ള രാധികയുടെ ഗൗണ്‍ കുറച്ച് സമയത്തേക്ക് ഫാഷന്‍ ലോകത്തെ ചര്‍ച്ചയായി മാറിയിരിക്കുന്നു. 2022- ലെ മെറ്റ് ഗാലയിൽ ഹോളിവുഡ് നടി ബ്ലെയ്ക്ക് ലൈവ്ലി ധരിച്ചിരുന്ന ഒരു ഗൗണിനോട് സാമ്യം തോന്നുന്ന വസ്ത്രമാണിതെന്നും ഫാഷന്‍ പ്രേമികള്‍ അഭിപ്രായപ്പെടുന്നു. 

ഇഷ അംബാനിയും പിങ്ക് നിറത്തിലുള്ള ഗൗൺ ആണ് കഴിഞ്ഞ ദിവസം ധരിച്ചത്. മിസ് സോഹി ഡിസൈന്‍ ചെയ്ത ഈ ഗൗണില്‍ 3D എംബ്രോയ്ഡറി ഫീച്ചർ ചെയ്തതാണ് ഇതിന്‍റെ പ്രത്യേകത. അതേസമയം മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അനന്ത് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷത്തിന് ചെലവാകുക 1250 കോടി രൂപയാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. അതിഥികൾക്കായുള്ള ഭക്ഷണവും താമസവുമടക്കമുള്ള കണക്കാണിത്. കഴിഞ്ഞ ദിവസം ജാംനഗറിൽ 14 ക്ഷേത്രങ്ങളാണ് അംബാനി കുടുംബം നിർമിച്ചത്. ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് അന്നസേവയും കുടുംബം നടത്തിയിരുന്നു. 

View post on Instagram

Also read: അനിയൻ അനന്ത് അംബാനിയുടെ പ്രീ വെഡിങ് പാർട്ടിയിൽ തിളങ്ങി ഇഷ അംബാനി

youtubevideo