വെള്ളിയുടെയും റോസ് ഗോൾഡിന്റെയും കോമ്പിനേഷനിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പൂർണമായും കൈകൊണ്ട് പെയിന്റു ചെയ്തെടുത്തതാണ് ദുപ്പട്ട. 

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനിയുടെ പ്രീ വെഡിങ് ആഘോഷങ്ങളുടെ വാർത്തകൾ അവസാനിക്കുന്നില്ല. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഹസ്താക്ഷർ എന്ന ചടങ്ങിന് രാധിക മെർച്ചന്‍റ് ധരിച്ച ലെഹങ്ക സാരിയാണ് ഇപ്പോഴും ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം. തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത ലഹങ്ക സാരി ക്ഷേത്ര സമുച്ചയത്തെ ഓർമിപ്പിക്കുന്ന ഡിസൈനിലുള്ളതാണ്. വാലി ഓഫ് ദ ഗോഡ്സ് എന്ന തീമിലായിരുന്നു ചടങ്ങ് നടന്നത്. അതിനാല്‍ ഇന്ത്യൻ പൈതൃകമുൾക്കൊണ്ടാണ് ഈ വസ്ത്രം തരുൺ ഡിസൈന്‍ ചെയ്തത്. 

താഴിക കുടങ്ങളുടെ ആകൃതിയിലുള്ള എംബ്രോയ്ഡറിയാണ് വസ്ത്രത്തിന്‍റെ പ്രത്യേകത. പീച്ചുകൾ, പവിഴങ്ങൾ, സൂര്യാസ്തമയ നിറങ്ങൾ എന്നിവയുടെ അതിലോലമായ നിറങ്ങളിലുള്ള ഘടനകളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നതെന്നും തരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെള്ളിയുടെയും റോസ് ഗോൾഡിന്റെയും കോമ്പിനേഷനിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പൂർണമായും കൈകൊണ്ട് പെയിന്റു ചെയ്തെടുത്തതാണ് ദുപ്പട്ട. പ്രത്യേകമായി നെയ്തെടുത്ത ടിഷ്യൂ വെയിലാണ് മറ്റൊരു പ്രത്യേകത. ഡയമണ്ട് ആഭരണങ്ങളാണ് രാധിക അണിഞ്ഞത്. 

View post on Instagram

View post on Instagram
View post on Instagram
View post on Instagram

അതേസമയം, നിത അംബാനി ധരിച്ച സാരിയും ഏറെ പ്രശംസ നേടിയിരുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചിപുരം സാരിയായിരുന്നു നിത ധരിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നെയ്ത്തുകാരാണ് ഈ കൈത്തറി സാരിക്ക് പിന്നിലുള്ളത്. സറദോസി വര്‍ക്കാണ് സാരിയുടെ പ്രത്യേകത. വലിയ മരതക കല്ലുകൾ പതിപ്പിച്ച ഡയമണ്ട് നെക്ലേസാണ് നിത ഇതിനൊപ്പം അണിഞ്ഞത്. വജ്രം കൊണ്ട് നിര്‍മ്മിച്ച ഈ നെക്ലേസിന്‍റെ വില 400 മുതൽ 500 കോടി രൂപയാണ്.

Also read: കണ്ടാൽ സിമ്പിൾ, കണ്ണടയിൽ വരെ സ്വര്‍ണം; അംബാനി മരുമകളുടെ ജംഗിൾ സഫാരി ഔട്ട്ഫിറ്റിന്‍റെ വില കേട്ടാൽ കണ്ണുതള്ളും!

youtubevideo