ഉത്രാടദിനത്തിൽ രമ്യ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 'ഉത്രാടം' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.  

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. സോഷ്യൽ മീഡിയയില്‍ വളരെയധികം സജീവമായ രമ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഉത്രാടദിനത്തിൽ രമ്യ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. നീല കരയുള്ള വെള്ള കസവുസാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം ചെറിയ ചില ഫാഷന്‍ പരീക്ഷണങ്ങളും രമ്യയുടെ ഔട്ട്ഫിറ്റില്‍ കാണാം. 

View post on Instagram

ബ്ലൗസിന്‍റെ സ്ലീവിലാണ് താരത്തിന്‍റെ പരീക്ഷണം. എന്തായാലും ലുക്ക് 'ട്രെന്‍ഡി' ആയിട്ടുണ്ട്. ഒപ്പം സില്‍വറിന്‍റെ ഹെവി ആഭരണങ്ങളും രമ്യ അണിഞ്ഞിട്ടുണ്ട്. 'ഉത്രാടം' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ ഏറ്റെടുത്ത് താരത്തിന് ആശംസകള്‍ നേരാന്‍ ആരാധകരും രംഗത്തെത്തി. 

Also Read: ആഘോഷത്തനിമയുമായി മലയാളി നടിമാര്‍; ഓണം സ്‌പെഷ്യല്‍ ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona