ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. 'ദീപ് വീര്‍' എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന താരദമ്പതികളുടെ രണ്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഈ സന്തോഷം പങ്കുവച്ച് ദീപിക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. 

2018 നവംബര്‍ 14,15 തീയ്യതികളിലായി ഇറ്റലിയിലെ ലേക് കോമോയില്‍ വച്ച് നടന്ന വിവാഹത്തിന്‍റെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്‍റെ പുറത്തുകാണിക്കാത്ത ചില ചിത്രങ്ങളാണ് ദീപിക പങ്കുവച്ചത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഫാഷന്‍ ലോകവും ഇരുവരുടെയും വസ്ത്രങ്ങളുടെ പുറകെയാണ്. 

 

ഫ്ലോറല്‍ വസ്ത്രങ്ങളില്‍ പ്രണയാര്‍ദ്രമായി നില്‍ക്കുകയാണ് രണ്‍വീറും  ദീപികയും. ഫ്ലോറൽ വസ്ത്രങ്ങളുടെ ഫാഷന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. 

 

ഫ്ലോറല്‍ ഡിസൈനുള്ള വെള്ള കുര്‍ത്തയും പൈജാമയും ജാക്കറ്റുമാണ് രണ്‍വീര്‍ ധരിച്ചിരിക്കുന്നത്. ഫ്ലോറല്‍ സല്‍വാറാണ് ദീപികയുടെ വേഷം. രണ്‍വീറും ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

ഒന്നാം വിവാഹവാര്‍ഷികത്തിന് തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ഇരുവരും ആഘോഷിച്ചത്. 

 

Also Read: ഇത് 20 പേര്‍ ഒരു മാസം കൊണ്ട് ഒരുക്കിയ വിവാഹവസ്ത്രം; കാജലിന്‍റെ ലെഹങ്കയുടെ പ്രത്യേകതകള്‍...