Asianet News MalayalamAsianet News Malayalam

വീണ്ടും സ്റ്റൈലിഷ് ലുക്കില്‍ രണ്‍വീര്‍; വസ്ത്രത്തിന്‍റെ വില കുറച്ച് കൂടുതല്‍ അല്ലേയെന്ന് ആരാധകര്‍...

ആഡംബര ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ (GUCCI) വസ്ത്രമാണ് രണ്‍വീര്‍ ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ രണ്‍വീര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Ranveer Singh  in Rs 2.7 lakh Gucci tracksuit
Author
Thiruvananthapuram, First Published Jul 25, 2021, 10:19 AM IST

ബോളിവുഡിന്‍റെ സ്റ്റൈലിഷ് താരമാണ് രണ്‍വീര്‍ സിങ്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരം എന്നുതന്നെയാണ് രണ്‍വീറിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. രണ്‍വീറിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍  ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്ക് ഇത് ട്രോളുകളിലേയ്ക്കും എത്താറുണ്ട്. 

ഇപ്പോഴിതാ സ്റ്റൈലിഷ് താരം രണ്‍വീര്‍ സിങിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഡംബര ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ (GUCCI) പച്ച, നീല നിറത്തിലുള്ള സിപ് ജാക്കറ്റ് ജേഴ്സിയും ജോഗേഴ്സുമാണ് താരത്തിന്‍റെ വേഷം. ചിത്രങ്ങള്‍ രണ്‍വീര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

പേളിന്‍റെ നെക്ളേസും ഡയമണ്ടിന്‍റെ സ്റ്റഡും സൺഗ്ലാസുമൊക്കെയായി സ്റ്റൈലിഷ് ലുക്കില്‍ തന്നെയാണ് താരം. ഗൂച്ചിയുടെ ജേഴ്സി ജാക്കറ്റിന് 1,56,297 രൂപയാണ് വില. ജോഗ്ഗിങ് പാന്‍റ്സിന്  1,15,362 രൂപയാണ് വില. മൊത്തത്തില്‍ 2.7 ലക്ഷം രൂപയാണ് വരുന്നത്. 

Also Read: പിങ്കില്‍ തിളങ്ങി കൃതി സനോൺ; ഡ്രസ്സിന്‍റെ വില ഒരു ലക്ഷം രൂപ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios