ബോളിവുഡ് സുന്ദരിമാരുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. വസ്ത്രത്തില്‍ പരീക്ഷണങ്ങൾ നടത്തുന്ന ഒരു ബോളിവുഡ് നടനാണ് രൺവീർ സിങ്. രണ്‍വീറിന്‍റെ പരീക്ഷണങ്ങള്‍ വിജയം നേടാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ നല്ല ട്രോളുകളും കിട്ടാറുണ്ട്. എന്നാല്‍ അടുത്തിടെ താരത്തിന്‍റെ പുതിയ പരീക്ഷണവും ഫാഷന്‍ ലോകത്തിന്‍റെ കയ്യടിനേടി കഴിഞ്ഞു. 

പ്രമുഖ ഫാഷൻ ബ്രാൻ‍ഡായ ഗൂച്ചി ട്രാക്സ്യൂട്ടിലാണ് രൺവീറിന്റെ പുതിയ പരീക്ഷണം. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ  എയർപോർട്ടില്‍ എത്തിയപ്പോഴാണ് രൺവീറിന്റെ സ്റ്റൈലിഷ്  ലുക്ക് ശ്രദ്ധ നേടിയത്. 

നീല സ്യൂട്ടിൽ ഓറഞ്ച് മോണോഗ്രാം പ്രിന്റുകളാണ് സംഭവം കളറാക്കിയത്. ഇതിൽ വെള്ളയും നീലയും കലർന്ന ബോർഡറുമുണ്ട്. വെള്ള സ്നീക്കറും വെള്ള ഫ്രെയിമുള്ള കറുപ്പ് ഗ്ലാസും ചേരുന്നതോടെ ലുക്ക് കംപ്ലീറ്റായി. 

 

 

1789 അമേരിക്കൻ ഡോളറാണ് ഇതിന്‍റെ വില. അതായത് ഏകദേശം ഒന്നേകാൽ ലക്ഷം(1,25000) ഇന്ത്യൻ രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

 

 
 
 
 
 
 
 
 
 
 
 
 
 

- Ranveer Singh spotted at Mumbai Airport back from #newdelhi 💙 . . . 🙋🏻‍♀️:Ranveer with Babies 😩💙💙 . . ➖ رصد رانفير سينغ في مطار مومباي عائداً من ديلهي💙 . . ‎🙋🏻‍♀️: لاحظتوا انه دايماً يستانس ع الأطفال ؟😂😩💙 . . ‏⁦‪#RanveerSingh‬⁩ ⁧‫#رانفير_سينغ‬⁩ ⁦‪#83thefilm‬⁩ ⁦‪#aliabhatt‬⁩ ⁦‪#katrinakaif‬⁩ ⁦‪#kareenakapoor‬⁩ ⁦‪#taimuralikhan‬⁩ ⁦‪#saraalikhan‬⁩ ⁦‪#shahrukhkhan‬⁩ ⁦‪#salmankhan‬⁩ ⁦‪#varundhawan‬⁩ ⁦‪#VickyKaushal‬⁩ ⁦‪#ranbirkapoor‬⁩ ⁦‪#uri‬⁩ ⁦‪#India‬⁩ ⁦‪#deepikapadukone‬⁩ ⁦‪#anushkasharma‬⁩ ⁦‪#priyankachopra‬⁩ ⁦‪#ViratKholi‬⁩ ⁦‪#Srk‬⁩ ⁦‪#Movies‬⁩ ⁦‪#dhoni‬⁩ ⁦‪#ranveerfan‬⁩ ⁦‪#bollywood‬⁩ ⁦‪#akshaykumar‬⁩

A post shared by Ranveer singh TBT - FAN CLUB (@ranveersinghtbt_) on Nov 3, 2019 at 7:56am PST