ഒറ്റനോട്ടത്തില്‍ ഈ താരത്തെ തിരിച്ചറിയാന്‍ ഇത്തിരി പാടാണെന്നാണ് സോഷ്യല്‍ മീഡിയ പോലും പറയുന്നത്. പൊതുവേ താരങ്ങളുടെ ചെറുപ്പകാല ഫോട്ടോകള്‍ കണ്ടാല്‍ ആര്‍ക്കെങ്കിലും ഒരു ഊഹമെങ്കിലും കിട്ടാതിരിക്കില്ല. എന്നാല്‍ ഇതങ്ങനെയല്ല 

ഉരുണ്ട മുഖം, വട്ടത്തില്‍ വിടര്‍ന്ന കണ്ണുകള്‍, നേരിയ ചുണ്ടുകള്‍ അറ്റം ഉരുണ്ടിരിക്കുന്ന മൂക്ക്, ചെവിക്ക് പിറകിലേക്കായി ചീകിയൊതുക്കി വച്ചിരിക്കുന്ന നല്ല കറുത്ത മുടി. ഒറ്റനോട്ടത്തില്‍ ഈ താരത്തെ തിരിച്ചറിയാന്‍ ഇത്തിരി പാടാണെന്നാണ് സോഷ്യല്‍ മീഡിയ പോലും പറയുന്നത്.

പൊതുവേ താരങ്ങളുടെ ചെറുപ്പകാല ഫോട്ടോകള്‍ കണ്ടാല്‍ ആര്‍ക്കെങ്കിലും ഒരു ഊഹമെങ്കിലും കിട്ടാതിരിക്കില്ല. എന്നാല്‍ ഇതങ്ങനെയല്ല. അധികം 'സസ്‌പെന്‍സ്' ആക്കാതെ പറയാം. ഇഷ്ടതാരം ദീപിക പദുകോണിന്റെ ബാല്യകാല ഫോട്ടോ ആണിത്.

ഇന്ന് മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ദീപികയുടെ ഭര്‍ത്താവും സൂപ്പര്‍താരവുമായ രണ്‍വീര്‍ സിംഗാണ് ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. 'എന്റെ കുഞ്ഞ് മധുരമിഠായിക്ക് പിറന്നാള്‍ ആശംസകള്‍' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വലിയ വരവേല്‍പാണ് കുഞ്ഞ് ദീപികയുടെ ഫോട്ടോയ്ക്ക് ലഭിച്ചത്. ലക്ഷത്തിനടുത്ത് പ്രതികരണവും രണ്ടായിരത്തിലധികം കമന്റുകളും ആയിരത്തോളം ഷെയറുകളും പോസ്റ്റിന് ലഭിച്ചിച്ചിട്ടുണ്ട്.