ഉദ്ദേശം ഇരുന്നൂറ് കോടിയുടെ വില്‍പനയാണത്രേ ഈ ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലേലം കയറിപ്പോവുകയും ഇരട്ടിയിലധികം വിലയിലെത്തുകയുമായിരുന്നു.

ഡിമാൻഡ് ഉള്ളതോ ഏതെങ്കിലും തരത്തില്‍ മൂല്യമേറിയതോ ആയ പലതും ലേലത്തില്‍ വില്‍പനയ്ക്ക് വയ്ക്കുന്നതും വമ്പൻ തുകയ്ക്ക് വിറ്റഴിക്കപ്പെടുന്നതുമെല്ലാം നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത അത്രയും തുകയ്ക്ക് ഒരുത്പന്നം വിറ്റഴിക്കപ്പെട്ടാലോ!

കോടികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ, സാധാരണക്കാര്‍ക്ക് വളരെ വലുതാണ്. അങ്ങനെയെങ്കില്‍ പത്ത് കോടി, നൂറ് കോടി എന്നിങ്ങനെ കയറിക്കയറിപ്പോയാലോ?

ഇതുതന്നെയാണ് ഹോംങ്കോങില്‍ വച്ച് നടന്നൊരു ലേലത്തില്‍ സംഭവിച്ചത്. അപൂര്‍വമായി ലഭിക്കുന്ന പിങ്ക് ഡയമണ്ട് ആണ് ഇവിടെ ലേലത്തിന് വച്ചിരുന്നത്. അപൂര്‍വമായതിനാല്‍ തന്നെ ഇതിന് സാമാന്യം വിലയും പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറം ലോകത്ത് തന്നെ ഏറ്റവുമധികം വില കൊടുത്ത് ഒരാള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ആഭരണം/ആഭരണത്തിനുപയോഗിക്കുന്ന ഭാഗമായി ഈ പിങ്ക് ഡയമണ്ട് മാറിയിരിക്കുകയാണ്. പേരോ വിശദാംശങ്ങളോ വെളിപ്പെടുത്താത്തയാള്‍ 460 കോടിക്കാണ് ഈ ഡയമണ്ട് സ്വന്തമാക്കിയിരിക്കുന്നത്. 

ഉദ്ദേശം ഇരുന്നൂറ് കോടിയുടെ വില്‍പനയാണത്രേ ഈ ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലേലം കയറിപ്പോവുകയും ഇരട്ടിയിലധികം വിലയിലെത്തുകയുമായിരുന്നു. അങ്ങനെയാണിതിന് 460 കോടി വില ലഭിച്ചിരിക്കുന്നത്. 11.15 കാരറ്റുള്ള അപൂര്‍വ്വയിനം ഡയമണ്ട് 'വില്യംസണ്‍ പിങ്ക് സ്റ്റാര്‍' എന്നാണറിയപ്പെടുന്നത്. ഇതിന് മുമ്പ് 2017ല്‍ എഴുന്നൂറ് കോടിക്ക് ഹോംങ്കോംങ് ലേലത്തില്‍ വച്ചുതന്നെ ഒരു പിങ്ക് ഡയമണ്ട് വില്‍പന ചെയ്യപ്പെട്ടിരുന്നു. ഇതിനാണിപ്പോഴും ഒന്നാം സ്ഥാനമുള്ളത്. 

എന്തായാലും ലേലത്തില്‍ ഡയമണ്ട് വിറ്റഴിക്കപ്പെട്ടിരിക്കുന്ന തുക കേട്ട് അമ്പരന്നിരിക്കുകാണ് ഏവരും. ഏഷ്യക്കാര്‍ക്ക് ഡയമണ്ടിനോടുള്ള താല്‍പര്യം മാത്രമല്ല അപൂര്‍വയിനത്തില്‍ പെട്ട ഡയമണ്ട് ലഭിക്കാനില്ലാത്തതിനാലാണ് ഇതിന് ഇത്രമാത്രം ഡിമാൻഡ് ഉയര്‍ന്നതെന്നും അതിന് അനുസരിച്ചാണ് വിലയും ഉയര്‍ന്നിരിക്കുന്നതെന്നും വിദഗ്ര്‍ പറയുന്നു. 

Also Read:- ഭാഗ്യം കടാക്ഷിച്ചു; കര്‍ഷകന് ഖനിയില്‍ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ ഡയമണ്ട്