മുടികൊഴിച്ചിൽ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അന്തരീക്ഷ മലിനീകരണം, മാനസിക സമ്മർദ്ദം, പോഷകാഹാരക്കുറവ്,  ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിലേക്ക് നയിക്കാം. മുടികൊഴിച്ചിൽ അകറ്റാനുള്ള ഒരു വഴി പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടി രവീണ ടണ്ഠൻ.

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മുടികൊഴിച്ചിലിനുള്ള പ്രതിവിധിയെ കുറിച്ച് താരം പങ്കുവയ്ക്കുന്നത്. മുടികൊഴിച്ചിലും താരനും അകറ്റാൻ ഏറ്റവും ഫലപ്രദമായ മാർ​ഗം നെല്ലിക്ക കഴിക്കലാണെന്നാണ് രവീണ പറയുന്നത്. ദിവസവും മൂന്നോ നാലോ നെല്ലിക്ക കഴിക്കുന്നത് ശീലമാക്കണമെന്നും അവർ പറയുന്നു.

ഒപ്പം നെല്ലിക്ക കൊണ്ട് തയ്യാറാക്കാവുന്ന ഹെയർ മാസ്ക്കിനെക്കുറിച്ചും രവീണ പങ്കുവയ്ക്കുന്നു. ഒരു കപ്പ് പാലിൽ രണ്ടോ മൂന്നോ നെല്ലിക്ക ചേർത്ത് ചൂടാക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ തീ അണയ്ക്കുക. ശേഷം ഇത് തണുപ്പിക്കാൻ വയ്ക്കുക. തണുത്ത ശേഷം ഇത് മുടിയിൽ തേച്ചുപിടിപ്പിക്കുക.15 മിനിറ്റോളം തലയിൽ തേച്ചിടുക. 

നന്നായി ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക. ഇത് ഷാംപൂ ഉപയോ​ഗിച്ച് കഴുകേണ്ടതില്ലെന്നും രവീണ പറയുന്നു. ആഴ്ച്ചയിൽ രണ്ടുതവണ ഇപ്രകാരം ചെയ്യുന്നതുവഴി മുടികൊഴിച്ചിലിൽ ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് രവീണ പറയുന്നത്.

 

 

നിരവധി ബ്യൂട്ടി ടിപ്സ് വീഡിയോകൾ രവീണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'ബ്യൂട്ടി ടാക്കീസ് വിത് റാവ്സ്' എന്ന ഹാഷ്ടാ​ഗോടെയാണ് സൗന്ദര്യസംരക്ഷണ മാർ​ഗങ്ങൾ രവീണ പോസ്റ്റ്‌ ചെയ്യാറുള്ളത്.

തലമുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട; ഗ്രീന്‍ ടീ ഇങ്ങനെ ഉപയോഗിക്കാം...