വെളുത്തുള്ളി, ഉള്ളി പോലെയുള്ള ചില ഭക്ഷണങ്ങൾ വായ്നാറ്റത്തിന് കാരണമാകുന്നു. പുകവലിയും മദ്യപാനവും കഫീനിന്‍റെ അമിത ഉപയോഗവും മൂലവും വായ്നാറ്റം ഉണ്ടാകാം.
വായ്‌നാറ്റമാണോ പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടും, വായ വരണ്ടതുകൊണ്ടും ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. വെളുത്തുള്ളി, ഉള്ളി പോലെയുള്ള ചില ഭക്ഷണങ്ങൾ വായ്നാറ്റത്തിന് കാരണമാകുന്നു. പുകവലിയും മദ്യപാനവും കഫീനിന്‍റെ അമിത ഉപയോഗവും മൂലവും വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. മോണരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ എന്നിവ പോലുള്ള ആരോഗ്യപരമായ അവസ്ഥകളും വായ്‌നാറ്റം ഉണ്ടാക്കാം.
വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. രണ്ട് നേരം പല്ല് തേക്കുക
ദിവസവും രണ്ട് നേരം പല്ല് തേക്കുക. നാവും ബ്രഷ് ചെയ്യുക. കാരണം ബാക്ടീരിയകൾ നാവിന്‍റെ പ്രതലത്തിൽ അടിഞ്ഞുകൂടുകയും വായ്നാറ്റത്തിന് കാരണമാവുകയും ചെയ്യും.
2. മൗത്ത് വാഷ് ഉപയോഗിക്കുക
ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.
3. വെള്ളം ധാരാളം കുടിക്കുക
വെള്ളം ധാരാളം കുടിക്കുക. കാരണം വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ദിവസവും നന്നായി വെള്ളം കുടിക്കുക.
4. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ, അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക. അതുപോലെ ഇവ കഴിച്ചാല്‍ വായ മൗത്ത് വാഷ് ഉപയോഗിച്ച് കഴുകാന്‍ മറക്കരുത്.
5. പുകവലി ഉപേക്ഷിക്കുക
പുകവലി ഉപേക്ഷിക്കുക. കാരണം പുകവലി മൂലവും വായ്നാറ്റം ഉണ്ടാകാം.
6. മദ്യപാനം ഒഴിവാക്കുക
മദ്യപാനവും ഉപേക്ഷിക്കുക. കാരണം ഇവയും വായ്നാറ്റം ഉണ്ടാക്കാം.
7. ചെറുനാരങ്ങ
ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം.
8. പെരുംജീരകം
ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുന്നത് വായ്നാറ്റത്തെ അകറ്റാന്‍ സഹായിക്കും.
9. ഏലയ്ക്ക
ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
10. ഗ്രാമ്പൂ
ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.
Also read: ശരീരഭാരം കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചായകള്‍
