വാലൻന്റൈൻസ് ഡേ എന്ന് കേൾക്കുമ്പോൾ ആദ്യം എല്ലാവരുടെയും മനസിൽ ഓടി വരുന്നത് ചുവന്ന നിറവും റോസാപ്പൂക്കളുമാകും. പ്രണയം ദിനത്തിൽ ചുവപ്പിനോട് എന്ത് കൊണ്ടാണ് ആളുകൾക്ക് ഇത്രയും പ്രിയം. തീവ്ര പ്രണയത്തിന്റെ നിറമാണ് ചുവപ്പ്. പ്രണയം, സൗന്ദര്യം, അഭിനിവേശം, ധൈര്യം, എന്നിവയെല്ലാം ചുവപ്പ് പ്രതിനിധീകരിക്കുന്നു. 

ചുവന്ന റോസാപ്പൂക്കൾ അഭിനിവേശത്തെയും ആഴത്തിലുള്ള പ്രണയത്തെയും പ്രതീകപ്പെടുത്തുന്നു. ചുവന്ന വസ്ത്രം ധരിക്കുമ്പോഴാണ് സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷന്മേരെ അപേക്ഷിച്ച് ചുവന്ന വസ്ത്രങ്ങളോട് താത്പര്യം കാണിക്കുന്നതും സ്ത്രീകളാണെന്നാണ്  ന്യൂയോര്‍ക്കിലെ റോച്ചസ്റ്റർ സർവ്വകലാശാലയിലെ ​ഗവേഷകർ പറയുന്നത്.

ചുവന്ന വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കുമെന്നും ഇവര്‍ അവകാശപ്പെടുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച സ്ത്രീയെ ഒരു തവണയെങ്കിലും നോക്കാത്ത പുരുഷന്‍മാര്‍ ഉണ്ടാകില്ലെന്നും അവര്‍ പറയുന്നു. സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും പ്രതീകമായി ചുവപ്പ് നിറത്തെ കാണുന്നതും ഒരു പക്ഷേ ആ നിറത്തിന്റെ ആകര്‍ഷകത്വം കണക്കിലെടുത്താകാം. 

ഈ വിഷയത്തില്‍ പഠനം നടത്തിയ ഗവേഷകര്‍ വ്യത്യസ്ത നിറത്തിലുള്ള വസ്ത്രം ധരിച്ച സ്ത്രീകളുടെ ഫോട്ടോഗ്രാഫ്‌സ് നോക്കിയിട്ട് അതില്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന ഫോട്ടോയും വസ്ത്രവും ഏതാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അതില്‍ മിക്ക പുരുഷന്‍മാരും തിരഞ്ഞെടുത്തത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെയാണ്. അതിന് കാരണവും അവര്‍തന്നെ പറഞ്ഞു. സ്ത്രീകളെ കൂടുതല്‍ സുന്ദരികളായി തോന്നുന്നതും കൂടുതല്‍ സെക്‌സിയായി തോന്നുന്നതും ചുവപ്പുനിറത്തിലാണെന്നാണ് അവരുടെ അഭിപ്രായം.