തലയോട്ടിയിലെ ചൊറിച്ചില്‍ മാറാനും തലമുടി വളരാനും ഇത് സഹായിക്കും. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഓയില്‍ മസാജ് ചെയ്യുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.  

തലമുടിയെ കുറിച്ച് പല പ്രശ്നങ്ങളും നിങ്ങള്‍ക്ക് പറയാനുണ്ടാകും. അതില്‍ സ്ട്രൈറ്റനിംഗിന് ശേഷം തലമുടി കൊഴിയുന്നു എന്ന പരാതി പലര്‍ക്കുമുണ്ട്. സ്ട്രൈറ്റനിംഗും ഹെയര്‍ ഡ്രൈയര്‍ പതിവായി ഉപയോഗിക്കുന്നതും തലമുടിയില്‍ കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ സ്ഥിരമായി ഉപയോ​ഗിക്കുന്നതുമൊക്കെ തലുമുടി കൊഴിച്ചിലിന് കാരണമാകാം എന്ന് വിദഗ്ധരും പറയുന്നു. 

കരുത്തുറ്റ, നീണ്ട, ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ അതിനായി കുറച്ച് സമയം മാറ്റിവയ്ക്കണം. കേടായ തലമുടിയെ സംരക്ഷിക്കാനും തലമുടി കൊഴിച്ചിലും താരനും തടയാനും ഏറ്റവും പ്രകൃതിദത്ത പരിഹാര മാർഗങ്ങളിൽ ഒന്നാണ് പഴം ഹെയർമാസ്ക്. തലമുടിക്ക് കരുത്തേകാനും ഈ ഹെയർമാസ്ക് സഹായിക്കും. ഇതിനായി നേന്ത്രപ്പഴം, തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ. 

ഇത് തയ്യാറാക്കാനായി നന്നായി പഴുത്ത ഒരു പഴമെടുക്കുക. ശേഷം ഇത് നന്നായി ചതച്ച് കുഴമ്പു പരുവത്തിലാക്കുക. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ചെയ്യുന്നത് ഫലം നല്‍കും. 

അതുപോലെ തന്നെ, കറ്റാര്‍വാഴ ജെല്‍ തലമുടിയില്‍ പുരട്ടുന്നതും നല്ലതാണ്. മുടി കൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍ വാഴ. തലയോട്ടിയിലെ ചൊറിച്ചില്‍ മാറാനും ഇത് സഹായിക്കും. കറ്റാർവാഴ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തലയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ തടയാം. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അര കപ്പ് വെളിച്ചെണ്ണ ചൂടാക്കി അതിലേയ്ക്ക് ഒരു ടീസ്പൂൺ ഉലുവ ചേർക്കുക. ഈ എണ്ണ കുറച്ച് നേരം ചൂടാക്കുക. ഇത് തണുത്തു കഴിഞ്ഞതിനു ശേഷം, തലയോട്ടിയിൽ ഇരു കൈകളാലും പതുക്കെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ആരോഗ്യമുള്ള നിങ്ങളുടെ പഴയ തലമുടിയെ തിരികെ കൊണ്ടുവരും. 

Also Read: മുഖത്തെ ചുളിവുകൾ അകറ്റാൻ പരീക്ഷിക്കാം ആപ്പിള്‍ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona