മ്യാന്‍മറില്‍ കോടിക്കണക്കിന് വര്‍ഷം മുമ്പുള്ള ജീവിയുടെ ബീജം കണ്ടെത്തി ഗവേഷകര്‍. ഉദ്ദേശം പത്ത് കോടി വര്‍ഷം പഴക്കമുള്ള ഈ ബീജമാണ് ഇന്നുവരെ ലോകത്തില്‍ വച്ച് കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും പഴയ ബീജമെന്ന് ഗവേഷകര്‍ പറയുന്നു. 

ഷെല്ലുകളോട് കൂടിയ ഒരു ജലജീവിയുടെ ബീജമാണ് ഇത്. മരപ്പശയ്ക്ക് അകത്തായി 'ഫ്രീസ്' ചെയ്യപ്പെട്ട നിലയിലായിരുന്നു ഇത് കിടന്നിരുന്നതത്രേ. ശക്തമായ പുറംതോടും, മരപ്പശയുടെ ആവരണവും കൂടിയായപ്പോള്‍ കേടുപാടുകള്‍ സംഭവിക്കാതെ, പരിവര്‍ത്തനത്തിന് വിധേയപ്പെട്ട് വര്‍ഷങ്ങളോളം ഇത് കിടക്കുകയായിരുന്നുവെന്നാണ് ഗവേഷര്‍ വ്യക്തമാക്കുന്നത്. 

പ്രത്യുത്പാദനത്തിന് തയ്യാറായിക്കൊണ്ടിരിക്കെ അബദ്ധവശാല്‍ മാതൃശരീരം മരപ്പശയ്ക്കകത്ത് അകപ്പെടുകയും. അതേ അവസ്ഥയില്‍ തന്നെ കാലങ്ങളോളം കിടന്ന് ഫോസില്‍ ആവുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ഷെല്ലിന് അകത്തുണ്ടായിരുന്ന ബീജം മാത്രം തീര്‍ത്തും നശിച്ചുപോയില്ല. 

മുമ്പ് കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും പഴകിയ ജന്തു ബീജത്തിന് ഉദ്ദേശം രണ്ട് കോടി വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂ. അതിനാല്‍ തന്നെ പുതിയ കണ്ടെത്തല്‍ ഗവേഷകലോകത്തിന് അത്രമാത്രം മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. 

Also Read:- തിമിംഗലത്തിന്റെ ഛര്‍ദ്ദിലാണ്, അറപ്പ് തോന്നുന്നോ?; എന്നാലിതിന്റെ വിലയൊന്ന് കേട്ടാല്‍ മതി!...