Asianet News MalayalamAsianet News Malayalam

വേദനയില്ലാതെയും രക്തം പൊടിയാതെയും ടാറ്റൂ? ടാറ്റൂ ലവേഴ്സിന് സന്തോഷവാർത്ത

ടാറ്റൂ ചെയ്യുമ്പോൾ നേരിയ വേദന മുതൽ ഡിസൈനിന്‍റെ വലുപ്പം, ടാറ്റൂ ചെയ്യുന്നയിടം എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തി സാമാന്യം വേദന വരെയെല്ലാം അനുഭവപ്പെടാം. ടാറ്റൂ ചെയ്യുമ്പോൾ അതിന്‍റെ പോറൽ അനുസരിച്ച് രക്തവും പൊടിയാറുണ്ട്.

researchers introduces new method for doing tattoo without pain or bleeding
Author
First Published Sep 15, 2022, 5:16 PM IST


ടാറ്റൂ ചെയ്യുന്നതിനോട് ഏറെ പ്രിയമുള്ള ധാരാളം പേരുണ്ട്. ശരീരത്തെ നമ്മുടെ ഇഷ്ടാനിഷ്ടത്തിന് അനുസരിച്ചുള്ള ആവിഷ്കാരത്തിനുള്ള കാൻവാസ് ആക്കി മാറ്റാൻ സാധിക്കുന്നത് തീർച്ചയായും സന്തോഷമുള്ള കാര്യം തന്നെയാണ്. ടാറ്റൂ ഇഷ്ടമല്ലാത്തവരും ഇഷ്ടമുള്ളവരുമുണ്ട്. ഇതിൽ ടാറ്റൂപ്രിയർക്ക് സന്തോഷം തോന്നിക്കുന്നൊരു വാർത്തയാണിനി പങ്കുവയ്ക്കുന്നത്. 

ടാറ്റൂ ചെയ്യുമ്പോൾ നേരിയ വേദന മുതൽ ഡിസൈനിന്‍റെ വലുപ്പം, ടാറ്റൂ ചെയ്യുന്നയിടം എന്നിവയെ എല്ലാം അടിസ്ഥാനപ്പെടുത്തി സാമാന്യം വേദന വരെയെല്ലാം അനുഭവപ്പെടാം. ടാറ്റൂ ചെയ്യുമ്പോൾ അതിന്‍റെ പോറൽ അനുസരിച്ച് രക്തവും പൊടിയാറുണ്ട്.

ഈ രണ്ട് പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് ടാറ്റൂ ചെയ്യാനായാലോ! അത്തരമൊരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ഏതാനും ഗവേഷകർ

നിലവിൽ ടാറ്റൂ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സൂചിക്ക് പകരം തീരെ നേർത്ത 'മൈക്രോ നീഡിൽ' ഉപയോഗപ്പെടുത്തുന്നതാണ് ഇവർ പരിചയപ്പെടുത്തുന്ന രീതി. ഇത് വേദനും രക്തം പൊടിയുന്നതും ഒഴിവാക്കുമത്രേ. ആദ്യഘട്ടത്തിൽ മെഡിക്കൽ ആവശ്യങ്ങൾക്കാണത്രേ ഇതുപയോഗപ്പെടുത്തുക. 

ടാറ്റൂവിനെന്ത് മെഡിക്കൽ ആവശ്യമെന്ന് ചിന്തിച്ചെങ്കിൽ തെറ്റി. മുറിവുകൾ ഉണക്കുന്നതിനും ക്യാൻസർ രോഗികൾക്ക് റേഡിയേഷൻ ട്രീറ്റ്മെന്‍റിന്‍റെ ഭാഗമായും മറ്റും ടാറ്റൂ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ചില രോഗങ്ങളുള്ളവർ ഇതിനെ സൂചിപ്പിക്കുന്നതിനായും ടാറ്റൂ ചെയ്യാറുണ്ട്. ഇത്തരം ആവശ്യങ്ങൾക്കാണ് ഈ പുതിയ ടെക്നിക് ഉപയോഗിച്ചുള്ള ടാറ്റൂവിംഗ് വരികയത്രേ. എന്നാൽ വൈകാതെ തന്നെ കോസ്മറ്റിക് ടാറ്റൂവിംഗിലും ഇത് കൊണ്ടുവരാനാണ് ഗവേഷകരുടെ നീക്കം. 

എന്തായാലും ടാറ്റൂ പ്രിയർക്ക് ഇതൊരു സന്തോഷവാർത്ത തന്നെയാണ്. ഒരിക്കൽ ടാറ്റൂ ചെയ്തവർ തന്നെ വീണ്ടും പുതിയവ ചെയ്യുമ്പോൾ വേദനയും രക്തം പൊടിയുന്നതും ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അത് അവർക്ക് കൂടുതൽ സൌകര്യപ്രദമാണല്ലോ. അതിനൊപ്പം തന്നെ പുതിയ രീതിയിലാണെങ്കിൽ ടാറ്റൂ ചെയ്യുന്നവരുടെ എണ്ണവും കൂടാൻ സാധ്യതയുണ്ട്.

Also Read:-  'സ്വകാര്യഭാഗങ്ങളില്‍ ഏറ്റവുമധികം ടാറ്റൂ ചെയ്ത യുവതി'

Follow Us:
Download App:
  • android
  • ios