ചിലര്‍ ടാറ്റൂ കൊണ്ട് ദേഹം മുഴുവൻ നിറയ്ക്കുകയും ഇതിലൂടെ പ്രശസ്തരാവുകയും ചെയ്യുന്നുണ്ട്. സമാനമായി ദേഹം മുഴുവൻ ടാറ്റൂ ചെയ്തതിന്‍റെ പേരില്‍ ലോകപ്രശസ്തയാകാനുള്ള ശ്രമത്തിലാണ് ഒരു ബ്രിട്ടീഷ് മോഡല്‍

നിലവില്‍ ടാറ്റൂവിന് ആരാധകര്‍ ഏറിക്കൊണ്ടിരിക്കുന്ന സമയമാണ്. പ്രായ- ലിംഗവ്യത്യാസമില്ലാതെ ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നതിന് ധാരാളം പേര്‍ തയ്യാറാകുന്നൊരു സമയം. സ്വന്തം ശരീരത്തിന് മുകളിലുള്ള അവകാശവും നിയന്ത്രണവും ഉറപ്പിക്കുന്നതിനും ആര്‍ട്ടിനോടുള്ള പ്രണയം വെളിപ്പെടുത്തുന്നതിനുമെല്ലാം ആളുകള്‍ ( Doing Tattoo ) ടാറ്റൂ ചെയ്യുന്നുണ്ട്.

എന്നാല്‍ ചിലര്‍ ടാറ്റൂ കൊണ്ട് ദേഹം മുഴുവൻ നിറയ്ക്കുകയും ഇതിലൂടെ പ്രശസ്തരാവുകയും ചെയ്യുന്നുണ്ട്. സമാനമായി ദേഹം മുഴുവൻ ടാറ്റൂ ചെയ്തതിന്‍റെ പേരില്‍ ലോകപ്രശസ്തയാകാനുള്ള ശ്രമത്തിലാണ് ഒരു ബ്രിട്ടീഷ് മോഡല്‍. ബെക്കി ഹോള്‍ട്ട് എന്ന മുപ്പത്തിനാലുകാരിയാണ് തന്‍റെ ശരീരം മുഴുവനായി ടാറ്റൂ ഡിസൈനുകള്‍ കൊണ്ട് നിറച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്‍റെ പേരില്‍ പുതിയ റെക്കോര്‍ഡ് ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ബെക്കി. 

ശരീരത്തില്‍ സ്വകാര്യഭാഗങ്ങളില്‍ ( Private Parts ) ഏറ്റവുമധികം ടാറ്റൂ ചെയ്ത സ്ത്രീ ( Doing Tattoo ) താനാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാലിതിന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ല. 

വര്‍ഷങ്ങളായി ശരീരത്തില്‍ ഓരോ ഭാഗങ്ങളിലായി ടാറ്റൂ ചെയ്തുകൊണ്ടിരിക്കുകയാണ് ബെക്കി. ഇതിന് വേണ്ടി ഒരുപാട് പണം ചെലവഴിച്ചു. പിന്തുണയുമായി കാമുകനും പങ്കാളിയുമായ ബെന്നും കൂടെയുണ്ട്. ഇവര്‍ക്കൊരു കുഞ്ഞുമുണ്ട്. 

View post on Instagram

ശരീരം മുഴുവനും ടാറ്റൂ കൊണ്ട് നിറയ്ക്കുക എന്നതാണ് ബെക്കിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് സ്വകാര്യയിടങ്ങളിലും ( Private Parts ) ടാറ്റൂ ചെയ്തത്. ഇത് ഏറെ വേദനയുണ്ടാക്കിയെന്നും എന്നാല്‍ എല്ലാത്തിനും വലുത് തന്‍റെ താല്‍പര്യമായിരുന്നുവെന്നും ഇവര്‍ പറയുന്നു. 

'ഞാൻ കരുതിയതിലും അധികം വേദനയുണ്ടായിരുന്നു. നാണക്കേടും തോന്നി. പക്ഷേ ശരീരം മുഴുവനും ടാറ്റൂ ഡിസൈൻ വേണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കണം. അതിന് എത്ര വേദന വേണമെങ്കിലും സഹിക്കാം.'- ബെക്കി പറയുന്നു. 

സ്വകാര്യഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്നതിന്‍റെ ചിത്രങ്ങളും ഇവര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ എന്ത് ഡിസൈനാണ് ചെയ്തതെന്ന് ഇവര്‍ പങ്കുവച്ചിട്ടില്ല. 

സ്ത്രീ ആയാലും പുരുഷൻ ആയാലും സ്വകാര്യ ഭാഗങ്ങളില്‍ അടക്കം ടാറ്റൂ ചെയ്യുന്നവര്‍ ഇന്ന് നിരവധിയാണ്. എന്നാല്‍ ഇത്രയധികം അകത്തേക്കായി ഇത്രയും ഡിസൈനുകള്‍ ചെയ്തിട്ടുള്ളത് താൻ മാത്രമാണെന്നും ഇക്കാര്യം അറിഞ്ഞ് പലരും തന്നെ ബന്ധപ്പെടുകയും അഭിനന്ദിക്കുകയും ചെയ്തുവെന്നും ബെക്കി പറയുന്നു. 

ടാറ്റൂ ചെയ്യുന്നത് ഓരോരുത്തരുടെയും താല്‍പര്യവും അഭിരുചിയുമാണ്. എന്നാല്‍ ടാറ്റൂ ചെയ്യും മുമ്പ് തീര്‍ച്ചയായും ഇതെക്കുറിച്ച് വ്യക്തമായി ചിന്തിച്ച് തീരുമാനമെടുത്തിരിക്കണം. അല്ലാത്തപക്ഷം പിന്നീട് വലിയ രീതിയില്‍ പശ്ചാത്താപം തോന്നാം. ഇങ്ങനെ പ്രതിസന്ധിയിലായവരും ഏറെയാണെന്നത് മറക്കരുത്. 

Also Read:- സര്‍ജറിയിലൂടെ നാവ് രണ്ടാക്കി; യുവതിയുടെ വീഡിയോ