ഇറച്ചി, നെയ് എന്നിവയെല്ലാമാണ് ഇത്തരത്തില്‍ നമ്മെ ഭക്ഷണശേഷം സുഖനിന്ദ്രയിലേക്ക് പതിയെ തലോടി വിടുന്നത്. പക്ഷേ കഴിക്കുന്നത് ഏതെങ്കിലും റെസ്റ്റോറന്‍റില്‍ വച്ചാണെങ്കിലോ?

അല്‍പം 'കന'ത്തില്‍ ഭക്ഷണം കഴിച്ചാല്‍, അതിന് ശേഷം കണ്ണുകള്‍ അടഞ്ഞുപോവുകയും ഒന്ന് മയങ്ങാനായി മനസും ശരീരവും കൊതിക്കുകയും ചെയ്യുന്ന അനുഭവം എല്ലാവര്‍ക്കുമുണ്ടായിരിക്കും.പ്രത്യേകിച്ച് ചില വിഭവങ്ങള്‍ കഴിച്ചാല്‍. ബിരിയാണിയൊക്കെ ഈ ഗണത്തില്‍ പെടുന്ന വിഭവമാണ്.

ഇറച്ചി, നെയ് എന്നിവയെല്ലാമാണ് ഇത്തരത്തില്‍ നമ്മെ ഭക്ഷണശേഷം സുഖനിന്ദ്രയിലേക്ക് പതിയെ തലോടി വിടുന്നത്. പക്ഷേ കഴിക്കുന്നത് ഏതെങ്കിലും റെസ്റ്റോറന്‍റില്‍ വച്ചാണെങ്കിലോ?

അങ്ങനെയാകുമ്പോള്‍‍ കഴിച്ചുകഴിഞ്ഞയുടൻ വീട്ടിലേക്ക് എത്തണം, അല്ലേ? എങ്കിലല്ലേ ഒന്ന് മയങ്ങാൻ പറ്റൂ. പക്ഷേ ഭക്ഷണശേഷം റെസ്റ്റോറന്‍റില്‍ നിന്നിറങ്ങി വീട്ടിലേക്ക് എത്തുമ്പോഴേക്ക് ആ മയക്കത്തിന്‍റെ മൂഡും നഷ്ടപ്പെടും. 

ഇങ്ങനെ സംഭവിക്കാതിരിക്കാൻ റെസ്റ്റോറന്‍റില്‍ തന്നെ ഭക്ഷണശേഷം ഒന്ന് മയങ്ങാനുള്ള സൗകര്യമുണ്ടെങ്കിലോ? അതെ, ജോര്‍ദാൻ തലസ്ഥാനമായ അമ്മാനിലുള്ളൊരു റെസ്റ്റോറന്‍റ് തങ്ങളുടെ കസ്റ്റമേഴ്സിന് വേണ്ടി ഇത്തരമൊരു സൗകര്യമൊരുക്കിയിരിക്കുകയാണ്. 

ഈ റെസ്റ്റോറന്‍റിലെ ഏറ്റവും പ്രശസ്തമായ ഒരു വിഭവമുണ്ട്. നമ്മുടെ ബിരിയാണിയൊക്കെ പോലെ തന്നെ. അത് കഴിച്ചാല്‍ ആര്‍ക്കും അല്‍പം മയക്കം വരുമെന്നാണ് ഇവരുടെ വാദം. ആട്ടിറച്ചിയും നെയ്യും റൈസുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന മൻസഫ് എന്ന് പേരുള്ളൊരു വിഭവമാണിത്. ഇത് ഈ റെസ്റ്റോറന്‍റില്‍ മാത്രമല്ല ജോര്‍ദാനിലെ തന്നെ ഏറ്റവും പ്രചാരത്തിലുള്ള, അവരുടെ ദേശീയ ഭക്ഷണം തന്നെയാണ്. 

മൻസാഫ് ഇത്തിരി 'ഹെവി' ആയതിനാല്‍ തന്നെ അത് കഴിച്ചുകഴിയുമ്പോള്‍ മയക്കമാകുമത്രേ. പല കസ്റ്റമേഴ്സും ഇവിടെ കിടക്കാൻ സൗകര്യമുണ്ടോയെന്ന് തങ്ങളോട് തമാശരൂപേണ ചോദിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് തങ്ങള്‍ ഇത്തരത്തില്‍ വ്യത്യസ്തമായൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നും റെസ്റ്റോറന്‍റ് ഉടമസ്ഥര്‍ പറയുന്നു.

ഡൈനിംഗ് ഏരിയയുടെ അപ്പുറത്തായി ശാന്തമായ ഒരു ഭാഗമാണ് ഇവിടെ കസ്റ്റമേഴ്സിന് മൻസാഫ് കഴിച്ച ശേഷം മയങ്ങുവാനായി കിടക്കകള്‍ ഒരുക്കിയിരിക്കുന്നത്. എസിയൊക്കെ വച്ച് സൗകര്യപൂര്‍വം മനോഹരമായി ഒരുക്കിയിരിക്കുകയാണ് ഈ ഭാഗം. എന്തായാലും കസ്റ്റമേഴ്സിന് അതൊരു ആശ്വാസവും, കൗതുകവും എല്ലാമാകട്ടെ എന്നാണ് റെസ്റ്റോറന്‍റുകാരുടെ ആഗ്രഹം. 

Also Read:- 'പുതിയ സ്വര്‍ണം ഇതാണ്'; തക്കാളി ആഭരണമായി അണിഞ്ഞ് ഉര്‍ഫി ജാവേദ്

ഏഷ്യാനെറ്റ് ന്യസ് ലൈവ് യൂട്യൂബില്‍ കാണാം:-

Oommen Chandy passes away| ഉമ്മൻ ചാണ്ടി അന്തരിച്ചു| Asianet News Live | Kerala Live TV News