Asianet News MalayalamAsianet News Malayalam

സെക്‌സിനിടെ ലിംഗം ഒടിഞ്ഞുപോവുന്ന അപകടങ്ങളിൽ പാതിക്കും കാരണം ഈ 'അപകടകരമായ' പൊസിഷൻ

ഈ റ്റിഷ്യുവിന് ക്ഷതം സംഭവിച്ചാൽ ലിംഗം നീരുവന്ന് ഒരു വഴുതനങ്ങയോളം വീങ്ങി വലുതാവും എന്നും ഡോക്ടർ പറയുന്നു. 

reverse cow girl or doggy style which position breaks penis the most
Author
UK, First Published Oct 8, 2021, 12:46 PM IST
  • Facebook
  • Twitter
  • Whatsapp

ഡോ. കരൺ രാജ് ടിക്‌ടോകിൽ സജീവമായ ഒരു സെലിബ്രിറ്റി ഡോക്ടർ (surgeon) ആണ്. ഡോക്ടർ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു കണക്ക്, അദ്ദേഹത്തെ പിന്തുടരുന്ന പലരുടെയും ഉള്ളിൽ തങ്ങളുടെ പ്രിയപ്പെട്ട സെക്സ് പൊസിഷനെ (sex position) പറ്റി വല്ലാത്ത ആശങ്കകളാണ് കൊണ്ട് നിറച്ചിട്ടുള്ളത്. രതി(sex)യിൽ ഏർപെടുന്നതിനിടെ ലിംഗം (penis) ഒടിഞ്ഞു പോവാൻ ഏറ്റവും അധികം സാധ്യതയുള്ള, അതുവഴി 'ഏറ്റവും അപകടകരമായ സെക്സ് പൊസിഷൻ'എന്ന് കണക്കാക്കേണ്ടുന്ന സ്റ്റൈൽ എന്നതായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയ വിവരം. 

യുകെ കേന്ദ്രീകരിച്ചു പ്രാക്ടീസ് ചെയ്യുന്ന സർജനായ ഡോ.കരൺ രാജിനെ ടിക്‌റ്റോക്കിൽ 43 ലക്ഷത്തിലധികം പേരാണ് പിന്തുടരുന്നത്. അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച പോസ്റ്റുചെയ്ത ഒരു വീഡിയോയിൽ വിശദീകരിക്കുന്നത് 'റിവേഴ്‌സ് കൗ ഗേൾ' (reverse cow girl) എന്ന പൊസിഷൻ എത്രമാത്രം അപകടകരമാണ് എന്നാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ലിംഗം ഒടിവ് കേസുകളിൽ അമ്പത് ശതമാനവും ഈ പൊസിഷനിൽ സെക്സിൽ ഏർപ്പെടുമ്പോഴാണ് സംഭവിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ഈ വീഡിയോ ഇതിനകം തന്നെ 25 ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. 

'പെനിട്രേഷൻ' സ്വീകരിക്കുന്ന വ്യക്തി തന്റെ പങ്കാളിക്ക് മേൽ ഇരിക്കുന്ന ഒരു പൊസിഷനാണ് റിവേഴ്‌സ് കൗ  ഗേൾ എന്നത്. ഇങ്ങനെ ഇരിക്കുന്ന ആൾ, ഇണയ്ക്ക് മുഖം തിരിഞ്ഞാവും ഇരിക്കുക എന്നതാണ് ഇതിനെ വ്യത്യസ്‍തമാക്കുന്നത്. "ഇണകൾക്കിടയിൽ കൃത്യമായ താളത്തിൽ അല്ലാതെ   ബന്ധം  തുടർന്നാൽ, താഴെ കിടക്കുന്ന ആളിന്റെ ലിംഗം പുറത്തുചാടാനും, മുകളിൽ ഇരിക്കുന്ന ആളിന്റെ ഭാരം കൊണ്ട് ഒടിഞ്ഞു പോവാനും സാധ്യത ഏറെയാണ്" എന്നാണ് ഡോ. കരൺ രാജ് പറയുന്നത്. 

reverse cow girl or doggy style which position breaks penis the most

ഡോ. കരൺ രാജ്

മനുഷ്യ ലിംഗത്തിന് എല്ലുകളില്ല എങ്കിലും, ഒടിവ് ഒടിവുതന്നെയാണ് എന്നും അദ്ദേഹം പറയുന്നു. ഉത്തേജിതമാവുമ്പോൾ ലിംഗത്തെ ഉധൃതാവസ്ഥയിൽ എത്തിക്കാൻ സഹായിക്കുന്ന ട്യൂണിക്ക ആൽബുജിനിയ (tunica albuginea) എന്ന കോശങ്ങൾക്ക് പിളർപ്പ് (tear) ഉണ്ടാവുമ്പോഴാണ് അതിനെ ലിംഗത്തിലെ ഒടിവായി കണക്കാക്കുന്നത്. ഈ റ്റിഷ്യുവിന് ക്ഷതം സംഭവിച്ചാൽ ലിംഗം നീരുവന്ന് ഒരു വഴുതനങ്ങയോളം വീങ്ങി വലുതാവും എന്നും ഡോക്ടർ പറയുന്നു. അടിയന്തര ചികിത്സ തേടിയില്ലെങ്കിൽ വളരെ ഗുരുതരമായ ലൈംഗിക പ്രയാസങ്ങൾക്കും, ആജീവനന്തമുള്ള മൂത്രവിസർജന ബുദ്ധിമുട്ടുകൾക്കും അത് കാരണമായേക്കാം. 

എന്നാൽ, ന്യൂയോർക് പോസ്റ്റ് 2017 -ൽ നടത്തിയ ഒരു പഠനം പറഞ്ഞത് ലോകത്തിൽ ഏറ്റവും അധികം ലിംഗം ഒടിവ് കേസുകൾക്ക് കാരണമാവുന്ന പൊസിഷനുകളുടെ ടോപ്പ് ടെൻ ലിസ്റ്റിൽ പോലും റിവേഴ്‌സ് കൗ ഗേൾ വരുന്നില്ല എന്നാണ്.  ആശുപത്രിക്കേസുകളുടെ കണക്കുകളെ ആധാരമാക്കി തയ്യാർ ചെയ്യപ്പെട്ട, ഇന്റർനാഷണൽ ജേർണൽ ഓഫ് ഇമ്പൊട്ടൻസ് റിസർച്ച് ( International Journal of Impotence Research) എന്ന ഗവേഷണ മാസികയിൽ പ്രസിദ്ധം ചെയ്യപ്പെട്ടിട്ടുള്ള ഈ പട്ടികയിൽ ഏറ്റവും അധികം അപകടങ്ങൾക്ക് കാരണമായിട്ടുള്ള പൊസിഷൻ 'ഡോഗി സ്റ്റൈൽ' (Doggy Style)എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നതാണ്.  

ഡോ. കരൺ രാജിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന ഈ പട്ടികയിൽ അപകടകരണങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തായി മിഷനറി പൊസിഷനും, മൂന്നാമതായി വുമൺ ഓൺ ടോപ്പും ഉണ്ട്. എന്നുവെച്ച് സെക്സിൽ ഏർപ്പെടാതിരിക്കണം എന്നും ഈ രണ്ടു പഠനങ്ങളും പറയുന്നില്ല. പൊസിഷൻ ഏതായാലും തികഞ്ഞ ശ്രദ്ധ, പരിധിക്കുള്ളിൽ നിൽക്കുന്ന ആവേശം എന്നിവയാണ് ഡോ. കരൺ രാജ് അടക്കമുള്ള ഡോക്ടർമാർ നിർദേശിക്കുന്ന പരിഹാരങ്ങൾ. 'സൂക്ഷിച്ചാൽ ദുഖിക്കേണ്ട' എന്ന് സാരം. 

Follow Us:
Download App:
  • android
  • ios