കഴിഞ്ഞ ദിവസം മുംബൈയിലെ നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയിലേക്ക് (എൻസിബി) ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ നടി റിയ ചക്രവർത്തി ധരിച്ച കറുപ്പ് നിറത്തിലുള്ള ടീഷർട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വരികള്‍ തന്നെയാണ് ഈ ടീഷര്‍ട്ട് ഇത്രമാത്രം ചര്‍ച്ചയാകാന്‍ കാരണം. 

'റോസുകൾ ചുവപ്പാണ്. വൈലറ്റ് നീലയും. നമുക്കൊന്നിച്ച്  ഈ പുരുഷാധിപത്യത്തെ തച്ചുടയ്ക്കാം' എന്നര്‍ഥം വരുന്ന ഇംഗ്ലീഷ് വരികളായിരുന്നു ടീഷര്‍ട്ടില്‍ ഉണ്ടായിരുന്നത്. റിയ ഈ ടീഷര്‍ട്ട് ധരിച്ച് കാറിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ  ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

 

സമൂഹത്തോട് റിയയ്ക്ക് പറയാനുള്ളതാണ് എന്ന നിലയിൽ നിരവധി ചർച്ചകളും ചൂടുപിടിക്കുമ്പോഴായിരുന്നു താരം അറസ്റ്റിലായ വാർത്ത എത്തിയത്. സുശാന്ത് സിംഗിന് ലഹരിമരുന്ന് എത്തിച്ച് നൽകിയെന്ന കേസിൽ മുൻകാമുകി കൂടിയായ റിയയെ കോടതി 14 ദിവസം റിമാൻഡും ചെയ്തു. സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങി നൽകിയെന്ന് റിയ സമ്മതിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണസംഘം പറയുന്നത്. 

Also Read: സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരിക്കേസ്: നടി റിയ ചക്രബർത്തി അറസ്റ്റിൽ

സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു നൽകിയതായി റിയ സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്...