കീബോർഡ് വായിക്കുന്ന കാണ്ടാമൃഗത്തിന്‍റെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍  വൈറലാകുന്നത്. അമേരിക്കയിലെ കൊളറാഡോയിലെ ഡെൻ‌വറിലെ സിറ്റി പാർക്കിലുള്ള ഡെൻ‌വർ മൃഗശാലയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍.  

12 വയസുള്ള ആൺ കാണ്ടാമൃഗമാണ് വീഡിയോയിലുള്ളത്. ബന്ദു എന്ന് പേരുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗമാണ് ഇത്. വളരെ രസകരമായ രീതിയിൽ തന്‍റെ ചുണ്ട് കൊണ്ട് കീബോർഡ് വായിക്കുകയാണ് ബന്ദു. പിറന്നാള്‍ ദിനത്തിലാണ് ബന്ദുവിന്‍റെ ഈ കീബോർഡ് വായന. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Denver Zoo (@denverzoo)

 

ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോ വളരെ വേഗം സൈബര്‍ ലോകത്ത് വൈറലാവുകയായിരുന്നു. ലൈക്കും രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read: യുവതിക്കൊപ്പം യോഗ ചെയ്യുന്ന വളര്‍ത്തുനായ; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona