യോഗാ മാറ്റ് തറയിൽ വിരിക്കുന്നതു മുതല്‍ യോഗ അവസാനിക്കുന്നത് വരെ നായ യുവതിയെ അനുകരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 

മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. നായയും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. അതുപോലെ തന്നെ രസകരമാണ് നായകളുടെ വീഡിയോകളും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു യുവതിക്കൊപ്പം യോഗ ചെയ്യുന്ന നായയുടെ വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്. യുവതി ചെയ്യുന്ന പോലെ അനുകരിക്കുകയാണ് നായ. യോഗാ മാറ്റ് തറയിൽ വിരിക്കുന്നതു മുതല്‍ യോഗ അവസാനിക്കുന്നത് വരെ നായ യുവതിയെ നോക്കി അതുപോലെ തന്നെ അനുകരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. 

View post on Instagram

വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 'മനോഹരം', 'യഥാര്‍ത്ഥ സ്നേഹം' തുടങ്ങിയ കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

Also Read: മഴ നനയാതെ നായയെ കുട ചൂടിച്ച് കുരുന്ന്; ഹൃദയം കവരുന്ന ദൃശ്യങ്ങൾ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona