ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻ അഥവാ എഐ എന്ന് ഇന്ന് മിക്കവരും കേട്ടിരിക്കും. മനുഷ്യരുടെ ബുദ്ധിയെ വെല്ലുവിളിക്കുംവിധം മനുഷ്യരുടെ ജോലികള്‍ എളുപ്പത്തിലാക്കുന്ന സാങ്കേതികവിദ്യയെന്ന് എഐയെ ലളിതമായി വിശേഷിപ്പിക്കാം.

ടെക്നോളജിയുടെ വളര്‍ച്ച ഇന്ന് ഒരുപാട് കാര്യങ്ങളില്‍ നമുക്ക് സഹായകമായി വരുന്നുണ്ട്. ജോലികളില്‍ എന്ന് പറയുമ്പോള്‍ വീട്ടുജോലിയിലും ടെക്നോളജിയുടെ മുന്നേറ്റം അനുകൂലമാംവിധം പ്രതിഫലിക്കാറുണ്ട്. 

ജോലികള്‍ എളുപ്പത്തിലാക്കാനും, സമയം ലാഭിക്കാനുമാണ് ടെക്നോളജിയുടെ സഹായം നാം തേടുന്നത്. എങ്കിലും വീട്ടുജോലികളുടെ കാര്യത്തിലേക്ക് വരുമ്പോള്‍, പ്രത്യേകിച്ച് പാചകത്തിന് ഇത്തരത്തിലുള്ള ഉപാധികളെ ആശ്രയിക്കാൻ സാധിക്കില്ലല്ലോ എന്നത് മിക്കവരും ചൂണ്ടിക്കാട്ടുന്നൊരു പ്രശ്നമാണ്. 

എന്നാലിപ്പോഴിതാ പാചകത്തിനും റോബോട്ട് എത്തുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻ അഥവാ എഐ എന്ന് ഇന്ന് മിക്കവരും കേട്ടിരിക്കും. മനുഷ്യരുടെ ബുദ്ധിയെ വെല്ലുവിളിക്കുംവിധം മനുഷ്യരുടെ ജോലികള്‍ എളുപ്പത്തിലാക്കുന്ന സാങ്കേതികവിദ്യയെന്ന് എഐയെ ലളിതമായി വിശേഷിപ്പിക്കാം.

എഐ പല മേഖലകളിലും പല കാര്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തിവരുന്നുണ്ട് ഇന്ന്. വീട്ടുജോലികളുടെ കാര്യത്തിലും എഐ എത്തരത്തിലെല്ലാം പ്രയോജനപ്പെടുമെന്നതിന് ഉദാഹരണമായി മാറുകയാണ് പാചകത്തിനായി എഐ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റോബോട്ട്. 

നടിയും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ ഷെനാസ് ട്രെഷറി പങ്കുവച്ച വീഡിയോയിലൂടെയാണ് ഈ റോബോട്ട് ഇപ്പോള്‍ വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ബംഗലൂരു സ്വദേശിയായ ഒരു യുവാവാണ് ഈ കണ്ടെത്തലിന് പിന്നിലെന്നാണ് സൂചന. 

ഷെനാസ് പങ്കുവച്ച വീഡിയോയില്‍ റോബോട്ടിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് ലളിതമായി വിശദീകരിക്കുന്നുണ്ട്. ചേരുവകള്‍ സൂക്ഷിച്ച് വയ്ക്കുകയാണെങ്കില്‍ നിര്‍ദേശം ലഭിക്കുന്നതിന് അനുസരിച്ച് റോബോട്ട് തന്നെ ഭക്ഷണം തയ്യാറാക്കും. ഇത്തരത്തില്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചുകൊണ്ട് ഏറെ രുചിയുണ്ടെന്ന് ഷെനാസ് അഭിപ്രായപ്പെടുന്നതും വീഡിയോയില്‍ കാണാം. 

തൊട്ടടുത്ത മുറിയിലിരുന്ന് ഈ റോബോട്ടിനെ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ സാധിക്കുമോ എന്ന് ഇവര്‍ ചോദിക്കുമ്പോള്‍ മറ്റൊരു സ്ഥലത്തിരുന്ന് വീട്ടില്‍ പാചകം ചെയ്യാൻ വരെ ഇതുപയോഗിച്ച് സാധിക്കും എന്നാണ് ലഭിക്കുന്ന നല്‍കുന്ന ഉത്തരം.

എന്തായാലും പാചകം ചെയ്യുന്ന റോബോട്ട് വളരെയധികം ശ്രദ്ധ സോഷ്യല്‍ മീഡിയയില്‍ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇനിയൊരുപക്ഷേ വിപ്ലവകരമായ മാറ്റങ്ങള്‍ അടുക്കളയില്‍ കൊണ്ടുവരാനും എഐയ്ക്ക് കഴിയുമായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഷെനാസിന്‍റെ വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- കരിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി; നിങ്ങളറിയേണ്ടത്...

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News