കോയമ്പത്തൂരിലെ വിഒസി പാര്‍ക്ക് മൃഗശാലയില്‍ അണലി 33 പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. രണ്ട് ദിവസം മുന്‍പായിരുന്നു അണലി പ്രസവിച്ചത്. മുഴുവന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെയും വനം അധികൃതര്‍ക്ക് കൈമാറിയതായി മൃഗശാലയിലെ ഡയറക്ടര്‍ ശെന്തില്‍നാഥന്‍ അറിയിച്ചു. 

ചിത്രങ്ങള്‍ എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചു. ജൂണിലാണ് കോയമ്പത്തൂരിലെ  കോവില്‍മേട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്ന് ഗര്‍ഭിണിയായ അണലിയെ കണ്ടെത്തിയത്. തുടര്‍ന്ന്  ഇതിനെ മൃഗശാലയില്‍ എത്തിക്കുകയായിരുന്നു. 

 

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മൃഗശാല അടച്ചിട്ടിരിക്കുകയാണ്.  പ്രസവിക്കുന്ന പാമ്പ് എന്ന് അണലിയെ പറയാറുണ്ട്. ഇവയുടെ കുഞ്ഞുങ്ങള്‍ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരുന്നത്.

 

Also Read:നടപ്പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്ന കൂറ്റൻ പെരുമ്പാമ്പ്; വീഡിയോ വൈറല്‍...

പത്ത് മീര്‍കാറ്റുകളുമായി പോരാടുന്ന മൂര്‍ഖന്‍ പാമ്പ്; വീഡിയോ വൈറല്‍...