വിവാഹം ചില പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വപ്നദിനമാണ്. അവരുടെ ഭംഗി കാണിക്കാന്‍, ഫാഷന്‍ കാണിക്കാനുളള അവസരമായും ചിലര്‍ ഈ ദിവസത്തെ കാണുന്നു. താരങ്ങളുടെ വസ്ത്രങ്ങളെ അനുകരിക്കാനുളള പ്രേരണ ഇന്നത്തെ തലമുറയ്ക്ക് വളരെ കൂടുതലാണ്. 

വിവാഹം ചില പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വപ്നദിനമാണ്. അവരുടെ ഭംഗി കാണിക്കാന്‍, ഫാഷന്‍ കാണിക്കാനുളള അവസരമായും ചിലര്‍ ഈ ദിവസത്തെ കാണുന്നു. താരങ്ങളുടെ വസ്ത്രങ്ങളെ അനുകരിക്കാനുളള പ്രേരണ ഇന്നത്തെ തലമുറയ്ക്ക് വളരെ കൂടുതലാണ്. സ്വന്തം വിവാഹത്തിന് പോലും താരങ്ങള്‍ ധരിച്ച വസ്ത്രം തെരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അത്തരത്തില്‍ ഒരു താരത്തില്‍ നിന്ന് പ്രചോദനം കൊണ്ട് പലരും തെരഞ്ഞെടുത്ത വസ്ത്രമാണ് ഈ പച്ച ലഹങ്ക. നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരി കരീഷ്മ കപൂറില്‍ നിന്നാണ് ഈ ലഹങ്ക പ്രചോദനമായത്. 

ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് വസ്ത്രം ഡിസൈനര്‍ ചെയ്തത്. ആ ലഹങ്കയില്‍ അതിമനോഹരിയായിരുന്നു കരീഷ്മ. പച്ച- നീല നിറത്തിലുളള റോ സില്‍ക്ക് ചോളി ഒപ്പം ഫ്ലോറാല്‍ പാവടയുമാണ് ഇതിന്‍റെ ഹൈലൈറ്റ്. സോനം കപൂറിന്‍റെ വിവാഹത്തിനാണ് കരീഷ്മ ആദ്യമായി ഇത് ധരിച്ചത്. 

ഈ പച്ച ലഹങ്ക തന്നെയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഈ പച്ച ലഹങ്കയുടെ പ്രചോദനം കൊണ്ട് ചാന്ദിനി, സേജല്‍ എന്നീ മണവാട്ടിമാര്‍ തങ്ങളുടെ വിവാഹത്തിന് ഈ ലഹങ്ക തെരഞ്ഞെടുത്തത്.