രണ്ട് കുട്ടികള്‍ക്കൊപ്പമാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ ക്രിക്കറ്റ് കളിക്കുന്നത്. പന്ത് പിടിക്കുന്നതില്‍ അപാരമായ കഴിവുള്ളയാള്‍ എന്ന് കുറിച്ചാണ് സച്ചിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നായകളുടെ (dogs) രസകരമായ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് (Cricket) കളിക്കുന്ന ഒരു ജര്‍മന്‍ ഷെപ്പേര്‍ഡിന്‍റെ (german shepherd) വീഡിയോ ആണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. 

ഈ വീഡിയോ ട്വിറ്ററിലൂടെ (twitter) പങ്കുവച്ചതാകട്ടെ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും (Sachin Tendulkar). രണ്ട് കുട്ടികള്‍ക്കൊപ്പമാണ് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ ക്രിക്കറ്റ് കളിക്കുന്നത്. പന്ത് പിടിക്കുന്നതില്‍ അപാരമായ കഴിവുള്ളയാള്‍ എന്ന് കുറിച്ചാണ് സച്ചിന്‍ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഒരു സുഹൃത്തില്‍ നിന്നാണ് തനിക്ക് ഈ വീഡിയോ കിട്ടിയതെന്നും സച്ചിന്‍ കുറിച്ചു. വിക്കറ്റ് കീപ്പറുടെയും ഫീല്‍ഡറുടെയും റോളാണ് നായ ചെയ്യുന്നത്. 'നമ്മള്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരെയും ഫീല്‍ഡര്‍മാരെയും ഓള്‍ റൗണ്ടര്‍മാരെയും കണ്ടിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഇതിന് എന്ത് പേരിടും?'- വീഡിയോ പങ്കുവച്ചുകൊണ്ട് സച്ചിന്‍ കുറിച്ചു.

Scroll to load tweet…

വീഡിയോ വൈറലായതോടെ ക്രിക്കറ്റ് പ്രേമികളും നായ് പ്രേമികളും സ്നേഹം അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ഈ നായയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എടുക്കാമോ എന്നുവരെ പലരും തമാശയ്ക്ക് കമന്‍റ് ചെയ്യുന്നുമുണ്ട്. 

Also Read: വളര്‍ത്തുനായ്ക്കള്‍ക്ക് 'ഫോണ്‍'; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍