വളരെയധികം ആരാധകരുളള ബോളിവുഡ് സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. തന്‍റേതായ ഫാഷന്‍ സെന്‍സും ഒപ്പം തന്‍റേതായ വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്ന ഒരു നടനെന്നും പറയാം. 

വളരെയധികം ആരാധകരുളള ബോളിവുഡ് സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. തന്‍റേതായ ഫാഷന്‍ സെന്‍സും ഒപ്പം തന്‍റേതായ വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്ന ഒരു നടനെന്നും പറയാം. ഷോട്ട്സ് ധരിച്ചും കുര്‍ത്തയിലും കോലപൂരി ചപ്പലിലും ടാടൂയിലൂടെയുമൊക്കെ ഈ 48കാരന്‍റെ ഫാഷന്‍ ട്രെന്‍റുകള്‍ നാം കാണുന്നുണ്ട്. ഇപ്പോഴിതാ സെയ്ഫിന്‍റെ പുതിയ ഹെയര്‍ സ്റ്റൈലാണ് ആരാധകരെ ആകര്‍ഷിച്ചത്. പുതിയ ഹെയര്‍ സ്റ്റൈലില്‍ സെയ്ഫിന് പത്ത് വയസ്സ് കുറഞ്ഞുവെന്നാണ് ആരാധകരുടെ അഭിപ്രായം. 

ഇതിന് മുമ്പും താരം പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിതുറന്നു പറയുന്ന സ്വാഭാവക്കാരന്‍ കൂടിയാണ് സെയ്ഫ്.

താങ്കളെ എപ്പോഴും ഷോട്ട്സ് ധരിച്ചാണല്ലോ കാണുന്നത് എന്ന അവതാരകന്‍റെ ചോദ്യത്തിന് 'അതേ ഞാന്‍ എപ്പോഴും ഷോട്ട്സ് ധരിക്കാറുണ്ട്, അതും ഒരേ ഷോട്ട്സാണ് ഞാന്‍ ധരിക്കുന്നത്. ഇപ്പോള്‍ കുറച്ചുകൂടി വാങ്ങിയിട്ടുണ്ട്. എങ്കിലും എനിക്ക് ആ പച്ചയും ഓറഞ്ചും നിറങ്ങളിലുളള ഷോട്ട്സുകള്‍ വളരെയധികം ഇഷ്ടമാണ്. അവ വളരെ ചെറുതാണ്. എനിക്ക് അതാണ് കംഫോര്‍ട്ടബിളും' - എന്നായിരുന്നു സെയ്ഫ് മറുപടി നല്‍കിയത്.