വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോമഡി സർക്കസ് എന്ന ടിവി ഷോയിലൂടെ ആരാധകരുടെ മനംകവർന്ന താരമാണ്  സലോനി ദായ്നി. ഗം​ഗുഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലോനിക്ക് ഇന്നും ആരാധകര്‍ ഏറേയാണ്. 

വണ്ണത്തിന്റെ പേരിൽ നിരവധി പരിഹാസങ്ങള്‍  കേട്ടിട്ടുണ്ട് എന്നാണ് താരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ദിവസം എത്ര ഭക്ഷണം കഴിക്കുമെന്നും വീർത്തു പൊട്ടിപ്പോകുമെന്നുമൊക്കെ കമന്റുകൾ സോഷ്യല്‍ മീഡിയയിലൂടെ വന്നിരുന്നു. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നെങ്കിലും പിന്നീട് താൻ ആത്മവിശ്വാസം വീണ്ടെടുത്തു എന്നും പത്തൊമ്പതുകാരിയായ സലോനി പറയുന്നു. 

 

ലോക്ക്ഡൗൺ കാലത്താണ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചതെന്നും സലോനി പറഞ്ഞു. ഒരു ദിവസം ലാപ്ടോപ്പിൽ ഷോ കാണുന്നതിനിടെ പെട്ടെന്ന് സ്ക്രീൻ ലോക്കായി. സ്ക്രീനിൽ വീർത്തിരിക്കുന്ന മുഖം കണ്ടപ്പോഴാണ് തനിക്കു വേണ്ടി വണ്ണം കുറയ്ക്കണമെന്ന് തോന്നിയത്. അന്ന് 80 കിലോയോളം ഉണ്ടായിരുന്നു. 22 കിലോയോളമാണ് കുറച്ചതെന്നും സലോനി.

ഡയറ്റും വർക്കൗട്ടും പിന്തുടര്‍ന്നതോടെയാണ്  ഭാരം 58ലേക്ക് കുറഞ്ഞത്. ലോക്ക്ഡൗൺ കാലത്ത്  ജങ്ക് ഫുഡ് കുറച്ചത് ഭാരം കുറയ്ക്കാന്‍ ഏറേ സഹായിച്ചെന്ന് സലോനി പറയുന്നു. ഒപ്പം വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കൃത്യസമയത്ത് കഴിക്കുകയും ദിവസവും മുടങ്ങാതെ വർക്കൗട്ടും ചെയ്തപ്പോള്‍ വണ്ണം പതിയെ കുറയുകയായിരുന്നു എന്നും താരം പറഞ്ഞു. 

Also Read: 'അന്ന് കണ്ണാടിയില്‍ കണ്ടത് തടിച്ച കാലുകളും ചാടിയ വയറും'; ഭാരം കുറച്ചതിനെ പറ്റി നടി പറയുന്നു...