സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

നിരവധി ആരാധകരുള്ള തെന്നി​ന്ത്യൻ താരമാണ് സാമന്ത റൂത് പ്രഭു. സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സാമന്തയുടെ ഫാഷൻ സെൻസ് തെളിയിക്കുന്ന ചിത്രങ്ങളാണിത്. സ്വന്തമായി ഡിസൈന്‍ ചെയ്ത സാരിയിലാണ് സാമന്ത തിളങ്ങിയത്. ഒരു മാസികയുടെ ഫോട്ടോഷൂട്ടിനാണ് സ്വന്തമായി ഡിസൈൻ ചെയ്ത സാരി താരം ധരിച്ചത്. 

അടുത്തിടെയാണ് 'സാഖി' എന്ന പേരിൽ സ്വന്തം ഫാഷൻ ലേബലിന് താരം തുടക്കമിട്ടത്. ഈ ലേബലിനു വേണ്ടി ഡിസൈന്‍ ചെയ്ത സാരിയാണ് സാമന്ത ധരിച്ചത്. 

പീച്ച് നിറത്തിലുള്ള പോളി ചന്ദേരി സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് സാമന്ത. ഗോൾഡൻ ചെക്കുകളാണ് സാരിയുടെ ഹൈലൈറ്റ്. ബോർഡറിൽ ഗോൾഡ് ലേസും ചേർത്തിരിക്കുന്നു.

View post on Instagram

വെള്ള നിറത്തിലുള്ള ലൂസ് ഹാഫ് സ്ലീവ് ബ്ലൗസ് ആണ് താരം ഇതിനോടൊപ്പം ധരിച്ചത്. പിങ്ക് നിറത്തിലുള്ള പൈപ്പിങ് ആണ് ബ്ലൗസിന്റെ പ്രത്യേകത.

Also Read: 'ഇനിയങ്ങോട്ട് വീട്ടില്‍ ക്യാരറ്റ് വിഭവങ്ങളാണ്'; ചിത്രങ്ങൾ പങ്കുവച്ച് സാമന്ത...