പ്രതീക്ഷിക്കാതെ കിട്ടിയ അവസരം ജീവതത്തിലെ ഏറ്റവും മനോഹര കാലമാക്കുകയാണ് സാമന്ത. വർക്കൗട്ട് വീഡിയോകളും മട്ടുപ്പാവിലെ കൃഷിയുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

തെന്നി​ന്ത്യൻ താരം സാമന്ത റൂത് പ്രഭു കൃഷി​യും പാചകവും യോഗയും ധ്യാനവുമൊക്കെയായി കൊവിഡ് കാലത്തും തിരക്കിലാണ്. പ്രതീക്ഷിക്കാതെ കിട്ടിയ അവസരം ജീവതത്തിലെ ഏറ്റവും മനോഹര കാലമാക്കുകയാണ് സാമന്ത. വർക്കൗട്ട് വീഡിയോകളും മട്ടുപ്പാവിലെ കൃഷിയുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ തന്‍റെ പച്ചക്കറിത്തോട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. കൈ നിറയെ ക്യാരറ്റുമായി നില്‍ക്കുന്ന സാമന്തയെ ആണ് ചിത്രത്തില്‍ കാണുന്നത്.

View post on Instagram

ഇനി കുറച്ചുദിവസം വീട്ടിൽ മുഴുവൻ ക്യാരറ്റ് കൊണ്ടുള്ള വിഭവങ്ങളായിരിക്കുമെന്നും താരം രസകരമായി അടിക്കുറുപ്പ് നല്‍കിയിട്ടുണ്ട്. ' ഈ ആഴ്ച്ചത്തെ മെനു... ക്യാരറ്റ് ജ്യൂസ്, ക്യാരറ്റ് പച്ചടി, ക്യാരറ്റ് ഹൽവ, ക്യാരറ്റ് ഫ്രൈ, ക്യാരറ്റ് പക്കോട, ക്യാരറ്റ് ഇഡ്ലി, ക്യാരറ്റ്സമോസ'- എന്നാണ് താരം കുറിച്ചത്.

View post on Instagram

മട്ടുപ്പാവിലെ കൃഷിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനുമുന്‍പും താരം പങ്കുവച്ചിട്ടുണ്ട്. 'GrowWithMe' എന്ന ഹാഷ്ടാ​ഗോടെ താരം ഇവയൊക്കെ പങ്കുവയ്ക്കുന്നത്. 

View post on Instagram

നടനും ഭർത്താവ് നാ​ഗചൈതന്യയുടെ അച്ഛനുമായ നാ​ഗാർജുനയ്ക്കും സാമന്തയുടെ പച്ചക്കറിത്തോട്ട പരിപാലനത്തിൽ പങ്കുണ്ട്. അടുത്തിടെയാണ് നാ​ഗാർജുന സാമന്തയെ ​ഗ്രീൻ ഇന്ത്യാ ചലഞ്ചിൽ ടാ​ഗ് ചെയ്തത്. തുടർന്ന് നാ​ഗാർജുനയ്ക്കൊപ്പം ചെടികൾ നടുന്നതിന്റെ ചിത്രങ്ങളും സാമന്ത പങ്കുവച്ചിരുന്നു. 

View post on Instagram
View post on Instagram

Also Read: 'അഭിമാനം, അമ്മയ്ക്ക് നന്ദി'; അടുക്കളത്തോട്ടത്തിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് പ്രീതി സിന്‍റ...