ഇപ്പോഴിതാ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ജിമ്മില്‍ തിരിച്ചെത്തിയിരിക്കുകയാണ് സാമന്ത. ഇതിന്‍റെ സന്തോഷം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

നിരവധി ആരാധകരുള്ള തെന്നി​ന്ത്യൻ നടിയാണ് സാമന്ത റൂത് പ്രഭു (samantha ruth prabhu). ഫിറ്റ്നസിന്‍റെ കാര്യത്തിലും മറ്റു താരങ്ങളെ പോലെ സാമന്തയും ഏറെ ശ്രദ്ധിക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ (social media) സജീവമായി ഇടപെടുന്ന താരം അടുത്തിടെയാണ് വൈറല്‍ പനിയെ (viral fever) തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഇപ്പോഴിതാ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ജിമ്മില്‍ തിരിച്ചെത്തിയിരിക്കുകയാണ് സാമന്ത. ഇതിന്‍റെ സന്തോഷം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. '20 ദിവസങ്ങള്‍ നീണ്ട വൈറലിന് ശേഷം തിരിച്ചെത്തിയതില്‍ സന്തോഷം'- എന്നാണ് ജിമ്മില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. 

കൈകള്‍ക്കുള്ള വ്യായാമം ചെയ്യുന്ന സാമന്തയെ ആണ് വീഡിയോയില്‍ കാണുന്നത്. മുമ്പും തന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ സാമന്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. നേരിയ ചുമയെത്തുടർന്നാണ് താരം അടുത്തിടെ എഐജി ആശുപത്രിയില്‍ പരിശോധന നടത്തിയത്. 20 ദിവസത്തോളം വീട്ടിൽ വിശ്രമിക്കുകയായിരുന്നു താരം. 

View post on Instagram
View post on Instagram

Also Read: വിഷാദരോഗത്തെ തോല്‍പിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി അങ്കിത കൊൻവാർ