ഇപ്പോഴിതാ സാമന്തയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബനാറസി സാരിയിൽ വധുവിനെപ്പോലെ ഒരുങ്ങിനില്‍ക്കുന്ന സാമന്തയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. 

നിരവധി ആരാധകരുള്ള തെന്നി​ന്ത്യൻ താരമാണ് സാമന്ത റൂത് പ്രഭു. അടുത്തിടെയായി താരം സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്' സമ്മാനിക്കാനും ശ്രമിക്കാറുള്ള സാമന്ത ഇടയ്ക്കിടെ തന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ അത്തരത്തില്‍ സാമന്തയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബനാറസി സാരിയിൽ വധുവിനെപ്പോലെ ഒരുങ്ങിനില്‍ക്കുന്ന സാമന്തയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ചുവപ്പിൽ ഗോൾഡൻ ഡിസൈനുകളുള്ള ഹാന്‍റ് ലൂം സാരിയാണ് സാമന്ത ധരിച്ചത്. കസവ് ബോർഡറുള്ള ഹാഫ് സ്ലീവ് ബ്ലൗസ് ആണ് ഇതിനോടൊപ്പം താരം പെയർ ചെയ്തത്. സാരിക്ക് ഇണങ്ങുന്ന ആഭരണങ്ങളും സാമന്ത അണിഞ്ഞിരുന്നു. തലമുടിയില്‍ മുല്ലപ്പൂവും ചൂടി ശരിക്കും ഒരു വധുവിനെ പോലെയായിരുന്നു താരം. 

View post on Instagram
View post on Instagram

Also Read: കുടുംബം നോക്കാൻ മോഡലിംഗ്, തിളങ്ങി നിൽക്കുമ്പോൾ തളർത്തിയ രോഗം; സമന്തയുടെ ജീവിതം ഇതുകൂടിയാണ്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona