ബ്രോകാഡ് സ്യൂട്ടിലാണ് ഇത്തവണ താരം തിളങ്ങിയത്. ഗ്രേ നിറത്തിലുള്ള ബ്രോകാഡ് സ്യൂട്ട് സെറ്റും ട്രെൻജ് കോട്ടുമാണ് സമാന്ത ധരിച്ചത്.  

നിരവധി ആരാധകരുള്ള തെന്നി​ന്ത്യൻ നടിയാണ് സാമന്ത റൂത് പ്രഭു (samantha ruth prabhu). അടുത്തിടെയായി താരം സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. വിവാദമായ വിവാഹമോചനത്തിന് ശേഷം സാമന്തയുടെ സോഷ്യല്‍ മീഡിയ (social media) പോസ്റ്റുകള്‍ എപ്പോഴും ചര്‍ച്ചകളില്‍ നിറയാറുമുണ്ട്.

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്' (fashion statement) സമ്മാനിക്കാനും ശ്രമിക്കാറുള്ള സാമന്ത ഇടയ്ക്കിടെ തന്‍റെ ചിത്രങ്ങള്‍ (photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. പുതുമയാണ് താരത്തിന്‍റെ പ്രത്യേകത എന്നാണ് ഫാഷനിസ്റ്റകൾ പറയുന്നത്. 

View post on Instagram

ഇപ്പോഴിതാ അത്തരത്തില്‍ സാമന്തയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബ്രോകാഡ് സ്യൂട്ടിലാണ് ഇത്തവണ താരം തിളങ്ങിയത്. ഗ്രേ നിറത്തിലുള്ള ബ്രോകാഡ് സ്യൂട്ട് സെറ്റും ട്രെൻജ് കോട്ടുമാണ് സാമന്ത ധരിച്ചത്. 

 എംബ്രോയ്ഡറിയാണ് ബ്രോകാഡ് സ്യൂട്ടിനെ മനോഹരമാക്കുന്നത്. ഒപ്പം ഒരു ജാക്കറ്റും കൂടി വരുന്നതോടെ സംഭവത്തിന്‍റെ ലുക്ക് തന്നെ മാറി. ഡിസൈനർ ഷിതിജ് ജലോരിയുടെ ലേബലിൽ നിന്നുള്ളതാണ് ഈ വസ്ത്രം. ഏകദേശം ഒരു ലക്ഷം രൂപയോളം വിലയുണ്ട് ഈ വസ്ത്രത്തിന്. 

View post on Instagram

സ്ലീക് ബൺ ഹെയർ സ്റ്റൈലാണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ സാമന്ത തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

Also Read: ചന്ദേരി അനാര്‍ക്കലിയില്‍ തിളങ്ങി ദീപിക പദുകോൺ; വില 70,000 രൂപ!