Asianet News MalayalamAsianet News Malayalam

കൊറോണ കാലത്ത് വീട് വൃത്തിയാക്കാന്‍ പ്രകൃതിദത്ത വഴിയുമായി സാമന്ത; വീഡിയോ

തെന്നി​ന്ത്യൻ താരം സാമന്തയും ഈ കൊറോണ കാലത്ത് വീട് വൃത്തിയാക്കലുമൊക്കെയായി തിരക്കിലാണ്.  

Samantha Ruth Prabhu Teaches About Eco Friendly Cleaning
Author
Thiruvananthapuram, First Published Jul 11, 2020, 9:58 AM IST

ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് തന്നെ വീടും പരിസരവും വൃത്തിയാക്കുന്നതിന്‍റെയും മറ്റും ചിത്രങ്ങള്‍ പല താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തെന്നി​ന്ത്യൻ താരം സാമന്തയും ഈ കൊറോണ കാലത്ത് വീട് വൃത്തിയാക്കലുമൊക്കെയായി തിരക്കിലാണ്. കൃഷി​യും പാചകവും യോഗയും ധ്യാനവുമൊക്കെയായി കൊവിഡ് കാലത്തെ വിശേഷങ്ങള്‍ സാമന്ത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഈ കൊറോണ കാലത്ത് വീട് വൃത്തിയാക്കാന്‍ പ്രകൃതിദത്തമായൊരു വഴി പങ്കുവച്ചിരിക്കുകയാണ് സാമന്ത റൂത് പ്രഭു.

'ബയോ എന്‍സൈം' എന്ന പേരില്‍ അറിയപ്പെടുന്ന ക്ലീനിങ് സൊല്യൂഷനാണ് സമാന്ത തയ്യാറാക്കുന്നത്. തറ തുടയ്ക്കാനും ബാത്റൂം തുടയ്ക്കാനും കറ നീക്കം ചെയ്യാനും പാത്രം കഴുകാനുമൊക്കെ ഇതൊരു മികച്ച വഴിയാണെന്നും വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ട് സാമന്ത തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ബയോ എന്‍സൈം തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നും സാമന്ത പറയുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 

Today was fun learning about bio enzymes from my friend @greenfeetcleanfeet 💚 What is a Bioenzyme ? Bioenzymes are natural organic cleaners made from fermenting citrus peels . They can be used as floor cleaners, bathroom cleaners, glass cleaners, for dishwashing, laundry etc .. Bioenzymes contain good bacteria which breakdown stains and grime from a multitude of household surfaces. Why Bioenzymes ? Bioenzymes are natural cleaners and can keep your house free from the nasty and toxic chemical cleaners. Also they are great going down your drain.. Apparently 1 litre of bioenzyme can decontaminate 1000 litres of water.. so you help your environment too. How to make your own Bioenzyme ? ▶️3 parts fruits peels or 300 grams ▶️1 part jaggery or 100grams ▶️10 parts water or 1litre ▶️1 part yeast (yeast here refers to a previous batch of bioenzyme which helps speed up the fermentation process from 3 months to 1 month). Mix everything in an airtight screw-on lid plastic container and store in a dark corner in your kitchen The first 10 days, the container needs to be opened every day for a few seconds Post that every alternate day should suffice At the end of 3 months/1 month, strain the contents and squeeze out all the extra goodness. The pulp that is left after straining can be blended and used as a concentrated cleaner for tough stains.. It can also be used as a starter for a new batch of bioenzyme. The liquid we have post straining is ready to be used.. Voila 💚 #bioenzyme #naturalcleaner #ecofriendly #sustainable #toxinfreeliving #cleanwaterways

A post shared by Samantha Akkineni (@samantharuthprabhuoffl) on Jul 9, 2020 at 5:40am PDT

 

'സിട്രസ് പഴങ്ങളുടെ തൊലി പുളിപ്പിച്ചാണ് ഇവ ഉണ്ടാക്കുന്നത്. തറ തുടയ്ക്കാനും ബാത്‌റൂം വൃത്തിയാക്കാനും ഗ്ലാസ് പ്രതലങ്ങള്‍ തുടയ്ക്കാനും ഡിഷ് വാഷായി ഉപയോഗിക്കാനുമൊക്കെ ഇവ നല്ലതാണ്.  ബയോഎന്‍സൈമില്‍ അടങ്ങിയിരിക്കുന്ന നല്ല ബാക്റ്റീരിയ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ എളുപ്പത്തില്‍ നീക്കം ചെയ്യും'- സമാന്ത കുറിച്ചു. ഒരു ലിറ്റര്‍ ബയോഎന്‍സൈം കൊണ്ട് ആയിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുമെന്നും സാമന്ത പറയുന്നു. 

ബയോഎന്‍സൈം തയ്യാറാക്കുന്ന വിധം 

സിട്രസ് പഴങ്ങളുടെ തൊലി- 300 ഗ്രാം,  ജാഗരി- 100 ഗ്രാം,  വെള്ളം- ഒരു ലിറ്റര്‍, യീസ്റ്റ് എന്നിവ എല്ലാം കൂടി മിക്‌സ് ചെയ്ത് വായു കടക്കാത്ത പാത്രത്തിലാക്കി ഇരുട്ടുള്ള മുറിയില്‍ സൂക്ഷിക്കുക. ആദ്യത്തെ പത്ത് ദിവസവും പാത്രം ഏതാനും സെക്കന്‍ഡുകള്‍ തുറന്ന് അടയ്ക്കണം. അതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഇങ്ങനെ ചെയ്താല്‍ മതി. മൂന്ന് മാസത്തിന്‍റെ അവസാനമോ അല്ലെങ്കില്‍ ഒരു മാസത്തിന്‍റെ അവസാനമോ ഇത് പിഴിഞ്ഞെടുത്ത് സത്ത് മാറ്റിവയ്ക്കുക. ശേഷം ഇവ നേര്‍പ്പിച്ച് വീടും മറ്റും വൃത്തിയാക്കാന്‍ ഉപയോഗിക്കാം എന്നും സാമന്ത പറയുന്നു. 

Also Read: താരങ്ങളെക്കൊണ്ട് വരെ ചൂലെടുപ്പിച്ച് ലോക്ഡൗണ്‍; രസകരമായ ചിത്രം...

Follow Us:
Download App:
  • android
  • ios