ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും മുന്നിലാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സ. അമ്മയായ ശേഷം പ്രത്യേകിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സാനിയ ഫാഷൻ ലോകത്ത് മിന്നിതിളങ്ങുന്നത്. 

ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും മുന്നിലാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിര്‍സ. അമ്മയായ ശേഷം പ്രത്യേകിച്ച് സ്റ്റൈലിഷ് ലുക്കിലാണ് സാനിയ ഫാഷൻ ലോകത്ത് മിന്നിതിളങ്ങുന്നത്. അടുത്തിടെ സഹോദരി അനം മിർസയ്ക്കൊപ്പം പാരിസ് യാത്രയ്ക്ക് പോയ സാനിയ മിർസയുടെ ക്ലാസിക്, സ്റ്റൈലിഷ് വസ്ത്രങ്ങളും ഫാഷന്‍ ലോകത്ത് വാര്‍ത്തയായി.

കറുപ്പ് നിറത്തിലുള്ള ടർട്ടിൽ നെക് ഡ്രസ്സിലുള്ള ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നത്. അതില്‍ അതീവസുന്ദരിയായാണ് താരത്തെ കാണുന്നത്. ബീജ് ഓവർ‌കോട്ട് നൽകുന്ന പ്രൗഡിയാണ് വസ്ത്രത്തിന്‍റെ പ്രത്യേകത. സാനിയയുടെ ഗൂച്ചി ബെൽറ്റ് ആണ് വസ്ത്രത്തെ കൂടുതൽ സ്റ്റൈലിഷാക്കുന്നത്. ഈ ബെൽറ്റിന് 39,229 രൂപയാണ് വില. 

ഫ്രഞ്ച് ഫാഷൻ കമ്പനിയായ ലൂയി വെറ്റോൺ ഒരുക്കിയ ടൈം ഔട്ട് കലക്‌ഷനിൽ നിന്നുള്ള റോസ് സ്നീക്കേഴ്സ് ആണ് മറ്റൊരു ആകർഷണം. 66,496 രൂപയാണ് ഈ സ്നീക്കേഴ്സിന്റെ വില. ലൂയി വെറ്റോൺ ഡിസൈനിലുള്ള ക്രോസ് ബോഡി ബാഗും കൂടിയായപ്പോള്‍ ലുക്ക് കംബ്ലീറ്റ്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

\

View post on Instagram