'ക്വീന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. തന്‍റെ വിശേഷങ്ങളൊക്കെ സാനിയ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്ന സാനിയയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇഷ്ട ഡെസ്റ്റിനേഷനായ മാലിദ്വീപിലാണ് താരം അവധിക്കാലം ആഘോഷിക്കുന്നത്. അവധിയാഘോഷത്തിനായി താരങ്ങളുടെയെല്ലാം ആദ്യ ചോയിസായി മാറിയിട്ടുണ്ട് മാലിദ്വീപ്. 

 

 

മാലിദ്വീപിന്‍റെ ഭംഗി ആസ്വദിക്കുന്ന ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ക്ക് സ്നേഹം അറിയിച്ച് ആരാധകരും രംഗത്തെത്തി. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സാനിയയ്ക്ക് ആശംസകള്‍ നേരാനും ആരാധകര്‍ മറന്നില്ല.   

 

Also Read: ബിക്കിനിയില്‍ സുന്ദരി; മാലിദ്വീപിലെ സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിച്ച് ജാന്‍വി കപൂര്‍